അന്തരാഷ്ട്ര കിരീടങ്ങളുടെ കാര്യത്തിൽ GOAT കൾ ഒപ്പത്തിനൊപ്പം!
ഇന്നലെ നടന്ന ഫൈനലിസിമ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഇറ്റലിയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരങ്ങളായ ലൗറ്ററോ മാർട്ടിനെസ്,പൗലോ ഡിബാല,ഡി മരിയ എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്.രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ നായകൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.
ഏതായാലും മെസ്സി എന്റെ കരിയറിൽ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണ് ഫൈനലിസിമ. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടായിരുന്നു അന്ന് കോപ്പ അമേരിക്ക കിരീടം നേടിയത്. ഇപ്പോഴിതാ മറ്റൊരു കിരിടം കൂടി ഷെൽഫിൽ എത്തിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.
Messi and Ronaldo now have the same number of major trophies 👀🏆 pic.twitter.com/AZe4DPYvzb
— ESPN FC (@ESPNFC) June 1, 2022
ഇതോടുകൂടി അന്താരാഷ്ട്ര കിരീടങ്ങളുടെ കാര്യത്തിൽ മറ്റൊരു സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോക്കൊപ്പം മെസ്സി എത്തിയിട്ടുണ്ട്. രണ്ട് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ പോർച്ചുഗല്ലിനൊപ്പം കരസ്ഥമാക്കിയിട്ടുള്ളത്. 2016 ൽ യൂറോകപ്പ് കിരീടവും 2019-ൽ യുവേഫ നേഷൻസ് ലീഗ് കിരീടവുമായിരുന്നു റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്.
🏆🇦🇷 Se agranda la vitrina en @Argentina:
— Copa América (@CopaAmerica) June 1, 2022
2⃣ @FIFAWorldCup
1⃣5⃣ CONMEBOL @CopaAmerica
1⃣ Copa Confederaciones
1⃣ Campeonato Panamericano
2⃣ Finalissima pic.twitter.com/TqX6bs7uEZ
അതേസമയം ലയണൽ മെസ്സി തന്റെ കരിയറിലെ നാല്പതാമത്തെ കിരീടമാണ് ഇന്നലെ സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല അർജന്റീന തങ്ങളുടെ ആകെ കിരീടനേട്ടം 21 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.2 ഫിഫ വേൾഡ് കപ്പ്,15 കോപ്പ അമേരിക്ക,1 കോൺഫെഡറേഷൻ കപ്പ്,1 കാമ്പനാറ്റൊ പാനമേരിക്കാനോ, 2 ഫൈനലിസിമ എന്നിവയാണ് അർജന്റീന നേടിയിട്ടുള്ളത്.