ഇനി UCL കിരീടം ആര് നേടും? സാധ്യതകൾ ഇങ്ങനെ!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ ലൈനപ്പ് ദിവസങ്ങൾക്ക് മുമ്പാണ് പൂർത്തിയായത്. രണ്ട് പ്രീമിയർലീഗ് ക്ലബ്ബുകളും രണ്ട് ലാലിഗ ക്ലബുകളുമാണ് സെമിയിൽ ഇടം കണ്ടെത്തിയിരിക്കുന്നത്.റയൽ മാഡ്രിഡ്,വിയ്യാറയൽ,മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നിവരാണ് സെമിയിൽ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്.

ചെൽസിയെ കീഴടക്കിയാണ് റയൽ വരുന്നതെങ്കിൽ അത്ലറ്റിക്കോയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി കടന്നുവരുന്നത്. മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിലാണ് സെമിയിൽ മാറ്റുരക്കുക.അതേസമയം ബെൻഫികയെ പരാജയപ്പെടുത്തി കൊണ്ടാണ് ലിവർപൂൾ വരുന്നതെങ്കിൽ ബയേണിനെ അട്ടിമറിച്ചാണ് വിയ്യാറയൽ കടന്നുവരുന്നത്. വിയ്യാറയലും ലിവർപൂളും തമ്മിലാണ് സെമിയിൽ ഏറ്റുമുട്ടുക.

ഏതായാലും ഈ നാല് ടീമുകൾക്കിടയിലെ കിരീടസാധ്യതകൾ പ്രമുഖ മാധ്യമമായ ESPN പുറത്ത് വിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ളത് മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനുമാണ്.42 ശതമാനമാണ് ഇരുടീമുകൾക്കും കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. അതേസമയം റയൽമാഡ്രിഡ് പിറകിലാണ്.10 ശതമാനം മാത്രമാണ് റയലിനുള്ളത്.6 ശതമാനം കിരീട സാധ്യതയാണ് വിയ്യാറയലിന് അവശേഷിക്കുന്നത്.

ഏതായാലും ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം ആര് നേടും? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.

Leave a Reply

Your email address will not be published. Required fields are marked *