ചെൽസിയുടെ സൂപ്പർ താരത്തെ സ്വന്തമാക്കാൻ പിഎസ്ജിയും!

ഈ സീസണോട് കൂടിയാണ് ചെൽസിയുടെ പ്രതിരോധ നിരയിലെ സൂപ്പർതാരമായ അന്റോണിയോ റൂഡിഗറുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക.താരത്തിന്റെ കരാർ ഇതുവരെ പുതുക്കിയിട്ടില്ല.താരം വരുന്ന സമ്മറിൽ ക്ലബ് വിടാൻ തന്നെയാണ് സാധ്യതകൾ തെളിഞ്ഞു വരുന്നത്.

നേരത്തെ തന്നെ പല ക്ലബുകളുമായും റൂഡിഗർ ചർച്ചകൾ നടത്തിയിരുന്നു. സ്പാനിഷ് വമ്പന്മാരായ ബാഴ്സ,റയൽ മാഡ്രിഡ് എന്നിവർ റൂഡിഗറിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ താരം ആവശ്യപ്പെടുന്ന ഉയർന്ന സാലറിയാണ് ക്ലബുകൾക്കൊക്കെ തടസ്സമായി നിലകൊള്ളുന്നത്.

ഇപ്പോഴിതാ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും റൂഡിഗറിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്,ടോട്ടൻഹാം എന്നിവർക്കും താരത്തിൽ താല്പര്യമുണ്ട്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സെന്റർ ബാക്ക് പൊസിഷൻ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ പിഎസ്ജിയുള്ളത്.സെർജിയോ റാമോസിന്റെ പരിക്കും കിമ്പമ്പേയുടെ സ്ഥിരതയില്ലായ്മയുമാണ് പിഎസ്ജിക്ക് തലവേദന സൃഷ്ടിക്കുന്നത്. ആ സ്ഥാനത്തേക്കാണ് റൂഡിഗറെ ഇപ്പോൾ പിഎസ്ജി പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!