റയലിലേക്ക് ചേക്കേറണം,പോഗ്ബ യുണൈറ്റഡിനെ അറിയിച്ചു?
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ പോൾ പോഗ്ബയുടെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോട് കൂടി അവസാനിക്കും.താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയിരുന്നു.എന്നാൽ ഇതുവരെ ഫലം കണ്ടിട്ടില്ല.കരാർ പുതുക്കാൻ സാധിച്ചില്ലെങ്കിൽ വരുന്ന സമ്മറിൽ താരം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിട്ടേക്കും.
അത്കൊണ്ട് തന്നെ ഈയിടെ പോഗ്ബയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ ഒരു ചർച്ച നടത്തിയിരുന്നു.എന്നാൽ ഈ ചർച്ചയിൽ പോഗ്ബ തന്റെ നിലപാട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിച്ചിട്ടുണ്ട്.അതായത് സ്പാനിഷ് ക്ലബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യമാണ് പോഗ്ബ യുണൈറ്റഡിനെ അറിയിച്ചിരിക്കുന്നത്.ഡെയിലി സ്റ്റാറിനെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
His contract at Old Trafford is up in the summer.https://t.co/1ODOrqRJy4
— MARCA in English (@MARCAinENGLISH) January 20, 2022
അതേസമയം പോഗ്ബയുടെ ഈ തീരുമാനം യുണൈറ്റഡ് അംഗീകരിച്ചതായും അറിയാൻ കഴിയുന്നുണ്ട്.അതായത് താരത്തെ ഈ സമ്മറിൽ യുണൈറ്റഡ് പോവാൻ അനുവദിച്ചേക്കും.പുതിയ ഓഫറുകൾ താരത്തിന് നൽകാൻ നിലവിൽ യുണൈറ്റഡിന് പദ്ധതികളൊന്നുമില്ല. നിലവിൽ പരിക്ക് മൂലം പോഗ്ബ പുറത്താണ്. ഉടൻതന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നേരത്തെ സിദാൻ റയലിന്റെ പരിശീലകനായിരുന്നു സമയത്ത് പോഗ്ബയെ എത്തിച്ചേക്കുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ നിലവിൽ റയൽ താരത്തെ സ്വന്തമാക്കുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.