മെസ്സി അർജന്റീനക്കായി കളിക്കാനാഗ്രഹിക്കുന്നു, ലിയനാർഡോക്ക് സ്കലോണിയുടെ മറുപടി!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ നാളെ ഉറുഗ്വയെയാണ് അർജന്റീന നേരിടുക. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ കളിക്കാൻ സൂപ്പർ താരം ലയണൽ മെസ്സി സജ്ജനാണ് എന്നുള്ള കാര്യം കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ പരിശീലകനായ ലയണൽ സ്കലോണി അറിയിച്ചിരുന്നു.
ഹാംസ്ട്രിംഗ് ഇഞ്ചുറി മൂലം മെസ്സി പിഎസ്ജിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. പരിക്കുള്ള മെസ്സിയെ അർജന്റീന സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതിനെതിരെ പിഎസ്ജിയുടെ സ്പോട്ടിങ് ഡയക്ടറായ ലിയനാർഡോ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അർജന്റീന ചെയ്തത് ശരിയല്ലാത്ത പ്രവർത്തിയാണ് എന്നാണ് ലിയനാർഡോ അറിയിച്ചിട്ടുള്ളത്. ഇതിനുള്ള മറുപടി ഇപ്പോൾ സ്കലോണി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) November 12, 2021
” മെസ്സിക്ക് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു.മെസ്സി അർജന്റീനക്ക് വേണ്ടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഞാനും മെസ്സി കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.ഞങ്ങൾക്ക് ലിയനാർഡോയുമായി ബന്ധമുണ്ട്.അദ്ദേഹത്തിന്റെ റിയാക്ഷൻ ഞങ്ങൾക്ക് മനസ്സിലാവും.ഈയിടെ മെസ്സി നാഷണൽ ടീമിനോടൊപ്പം ഒരുപാട് സമയം ചിലവഴിച്ചിട്ടുണ്ട്.പക്ഷേ നിയമപ്രകാരം തന്നെയാണ് ഞങ്ങൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.യൂറോപ്യൻ ക്ലബുകൾക്ക് ഇക്കാര്യത്തിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവും ” സ്കലോണി പറഞ്ഞു.
മെസ്സി പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്. പക്ഷേ താരത്തെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.