പ്രീമിയർ ലീഗ് അഞ്ചാം റൗണ്ടിലെ വിജയികൾ ആരൊക്കെ? പ്രവചനം ഇങ്ങനെ!
പ്രീമിയർ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ മികച്ച മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. പ്രത്യേകം എടുത്തു പറയേണ്ട മത്സരം ടോട്ടൻഹാമും ചെൽസിയും തമ്മിൽ നേർക്കുനേർ വരുന്നു എന്നുള്ളതാണ്. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, സിറ്റി, ലിവർപൂൾ എന്നിവരൊക്കെ കളത്തിലേക്കിറങ്ങുന്നുണ്ട്.ഇന്നും നാളെയുമായിട്ടാണ് മത്സരങ്ങൾ നടക്കുക. അഞ്ചാം റൗണ്ടിലെ ഒരു മത്സരം ഇന്നലെ പൂർത്തിയായിരുന്നു. ന്യൂകാസിലും ലീഡ്സ് യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.ബാക്കിയുള്ള മത്സരങ്ങളുടെ ഒരു പ്രവചനം ഇപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ബ്ലീച്ചർ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് ആ പ്രവചനങ്ങൾ ഒന്ന് പരിശോധിക്കാം.
https://t.co/h2qpY90keZ via @BleacherReport
— Murshid Ramankulam (@Mohamme71783726) September 18, 2021
1- വോൾവ്സ് vs ബ്രന്റ്ഫോർഡ് (5:00 Pm ) 1-1
2- ബേൺലി Vs ആഴ്സണൽ (7:30 Pm) 2-1 ന് ആഴ്സണൽ വിജയിക്കും.
3- ലിവർപൂൾ Vs ക്രിസ്റ്റൽ പാലസ് ( 7:30 Pm ) 2-0 ലിവർപൂൾ വിജയിക്കും
4- മാഞ്ചസ്റ്റർ സിറ്റി Vs സതാംപ്റ്റൻ ( 7:30 Pm ) 3-1 മാഞ്ചസ്റ്റർ സിറ്റി വിജയിക്കും
5- നോർവിച്ച് Vs വാട്ട്ഫോർഡ് ( 7:30) 2-1 നോർവിച്ച് വിജയിക്കും
6- ആസ്റ്റൺ വില്ല Vs എവെർട്ടൻ ( 10:00 pm) 2-2
7- ബ്രെയിറ്റൻ Vs ലെസ്റ്റർ സിറ്റി ( ഞായർ,6:30 Pm) 2-1 ലെസ്റ്റർ വിജയിക്കും
8- വെസ്റ്റ്ഹാം Vs മാഞ്ചസ്റ്റർ യുണൈറ്റഡ് (ഞായർ,6:30 Pm) 3-1 യുണൈറ്റഡ് വിജയിക്കും.
9- ടോട്ടൻഹാം Vs ചെൽസി ( ഞായർ,10:00 Pm ) 2-0 ചെൽസി വിജയിക്കും.
ഇതാണ് ബ്ലീച്ചർ റിപ്പോർട്ട് നടത്തിയിരിക്കുന്ന പ്രവചനം. സിറ്റി, യുണൈറ്റഡ്, ലിവർപൂൾ, ചെൽസി എന്നിവരൊക്കെ വിജയിക്കുമെന്നാണ് ഇവരുടെ പ്രവചനം.അങ്ങനെ സംഭവിക്കുകയാണെങ്കിൽ പോയിന്റ് ടേബിളിൽ വലിയ മാറ്റങ്ങൾ ഉണ്ടാവില്ല.