റയൽ ജേഴ്‌സിയണിഞ്ഞ് റൊണാൾഡോയുടെ മകൻ മാഡ്രിഡിൽ,ഇനിയൊരിക്കലും കളിക്കില്ലെന്ന് മാർക്ക!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടുത്ത സീസണിൽ എവിടെ കളിക്കുമെന്നുള്ളത് അവ്യക്തമായ കാര്യമാണ്. താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അക്കാര്യത്തിൽ പുരോഗതിയൊന്നും രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം ചില മാധ്യമങ്ങൾ റൊണാൾഡോ റയലിലേക്ക് തന്നെ തിരിച്ചെത്തിയേക്കുമെന്നുള്ള റൂമറുകൾ പുറത്തുവിട്ടിരുന്നു.ഇതിന് കാരണമായി കൊണ്ട് അവർ ചൂണ്ടിക്കാണിക്കുന്നത് രണ്ട് സൂചനകളായിരുന്നു.

അതായത് റൊണാൾഡോയുടെ കാമുകിയായ ജോർജിനയും താരത്തിന്റെ മക്കളും കഴിഞ്ഞ ദിവസം മാഡ്രിഡിൽ എത്തിയിരുന്നു. ഈ സമയത്ത് റൊണാൾഡോയുടെ മകനായ മാറ്റിയോ റയൽ മാഡ്രിഡിന്റെ ജേഴ്‌സിയായിരുന്നു ധരിച്ചിരുന്നത്. ഇതായിരുന്നു മാധ്യമങ്ങൾ കണ്ടെത്തിയ ആദ്യത്തെ സൂചന.

രണ്ടാമത്തെ കാര്യം റൊണാൾഡോയും റയലിന്റെ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസും തമ്മിൽ ഈ വിഷയത്തിൽ ചർച്ചകൾ നടന്നു കഴിഞ്ഞു എന്നായിരുന്നു ഇവർ കണ്ടെത്തിയിരുന്നത്. എന്നാൽ ഈ അഭ്യൂഹങ്ങളെയെല്ലാം പൂർണമായും തള്ളിക്കളഞ്ഞുകൊണ്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.

അതായത് റൊണാൾഡോ ഇനി ഒരിക്കൽ കൂടി റയലിന് വേണ്ടി കളിക്കില്ല എന്നുള്ള കാര്യം ഇവർ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. റൊണാൾഡോയെ തിരികെ എത്തിക്കുന്നത് ക്ലബ് അധികൃതർ പരിഗണിക്കുന്നില്ല എന്നാണ് മാർക്ക ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല ഇനി ഈ ട്രാൻസ്ഫർ ജാലകത്തിൽ ആരെയും ടീമിലേക്ക് എത്തിക്കില്ല എന്നുള്ള കാര്യം പരിശീലകനായ ആഞ്ചലോട്ടി തന്നെ സ്ഥിരീകരിച്ചിരുന്നു.

ഏതായാലും റൊണാൾഡോയെ നില നിർത്താൻ തന്നെയാണ് യുണൈറ്റഡിന്റെ ശ്രമം. പക്ഷേ റൊണാൾഡോ മാത്രമാണ് ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം എടുക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!