പെപ്പിന്റെ ആ തീരുമാനം ഞെട്ടിച്ചെന്ന് തോമസ് ടുഷേൽ!

അത്ഭുതകരമായ നേട്ടമാണ് ചെൽസി പരിശീലകൻ തോമസ് ടുഷേൽ കൈവരിച്ചത് എന്ന് പറയേണ്ടിയിരിക്കുന്നു. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയപ്പെട്ടു കൊണ്ട് കിരീടം നഷ്ടമായ ടുഷേലിന് ഈ സീസണിന്റെ പകുതിയിൽ വെച്ച് പിഎസ്ജിയുടെ പരിശീലക സ്ഥാനവും നഷ്ടമായി. എന്നാൽ ചെൽസിയുടെ പരിശീലകനായി സ്ഥാനമേറ്റ് ആറു മാസം തികയുന്നതിന് മുമ്പേ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ട് കൊണ്ടാണ് ടുഷേൽ ഏവരെയും ഞെട്ടിച്ചത്. ഫൈനലിൽ പെപ്പിന്റെ സംഘത്തെ തന്റെ തന്ത്രങ്ങൾ കൊണ്ടാണ് ടുഷേൽ മറികടന്നത്. എന്നാൽ ഇന്നലെ പെപ് ഗ്വാർഡിയോള കൈകൊണ്ട ഒരു തീരുമാനം തന്നെ ഞെട്ടിച്ചുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ടുഷേൽ. ഡിഫൻസീവ് മിഡ്‌ഫീൽഡറായ ഫെർണാണ്ടിഞ്ഞോയുടെ അഭാവമാണ് തന്നെ ഞെട്ടിച്ചത് എന്നാണ് ടുഷേൽ തുറന്നു പറഞ്ഞത്.

” സിറ്റിയുടെ ലൈനപ്പിൽ ഞാൻ ഫെർണാണ്ടിഞ്ഞോയെ പ്രതീക്ഷിച്ചിരുന്നു.അദ്ദേഹത്തിന്റെ അഭാവം എന്നെ ഞെട്ടിച്ചു.പെപ് വളരെയധികം ഒഫൻസീവായ, ടെക്നിക്കലായ ഒരു ലൈനപ്പ് ആണ് അദ്ദേഹം തിരഞ്ഞെടുത്തത്.അവരിൽ നിന്നും ബോൾ നേടുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.എന്നിരുന്നാലും ഞങ്ങൾ പ്രതീക്ഷിച്ച പോലെ തന്നെ എല്ലാ കാര്യങ്ങളും നടന്നു.മത്സരം മികച്ചതായിരുന്നു.കിരീടം നേടാനായതിൽ സന്തോഷമുണ്ട് ” ടുഷേൽ പറഞ്ഞു. മത്സരത്തിൽ ഫെർണാണ്ടിഞ്ഞോ, റോഡ്രി എന്നിവരെ പുറത്തിരുത്തിയായിരുന്നു പെപ് ആദ്യഇലവൻ പുറത്തിറക്കിയത്. ഇത്‌ വളരെ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *