മെസ്സിയുടെ വീട്ടിലെ ലഞ്ച്, താരങ്ങൾക്കെതിരെ അന്വേഷണത്തിന് സാധ്യത!
കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലെ തന്റെ സഹതാരങ്ങൾക്ക് ലഞ്ച് ഒരുക്കിയത്. ഇന്നലത്തെ പരിശീലനസെഷന് ശേഷം ബാഴ്സലോണ താരങ്ങളും അവരുടെ പാർട്ട്ണെഴ്സും മെസ്സിയുടെ ക്ഷണപ്രകാരം താരത്തിന്റെ വീട്ടിൽ എത്തുകയായിരുന്നു. ഭൂരിഭാഗം സ്പാനിഷ് മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരത്തിന് മുന്നേയാണ് മെസ്സി സഹതാരങ്ങൾക്ക് വിരുന്നൊരുക്കിയത്. മാത്രമല്ല താരങ്ങൾ എല്ലാവരും തന്നെ ” ചാമ്പ്യൻസ്.. ചാമ്പ്യൻസ് ” എന്ന ചാന്റ് മുഴക്കിയതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത്ലറ്റിക്കോയെ കീഴടക്കി കൊണ്ട് ലീഗ് കിരീടം നേടാൻ ബാഴ്സക്ക് കഴിയുമെന്ന് താരങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നുണ്ട് എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തൽ.
📰 [ABC] | Barça's squad has broken La Liga health protocols for Covid-19 after gathering for lunch at Messi's house and a disciplinary file will be opened pic.twitter.com/eZ03O7hWzL
— BarçaTimes (@BarcaTimes) May 3, 2021
എന്നാൽ ഈ വിരുന്നൊരുക്കിയതിലൂടെ മെസ്സിയും സംഘവും പുലിവാല് പിടിക്കാനും സാധ്യതയുണ്ട്. നിലവിൽ ലാലിഗയുടെ കോവിഡ് പ്രോട്ടോകോൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് മെസ്സിയും ബാഴ്സ താരങ്ങളും ലംഘിച്ചു എന്നാണ് ചില മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അത്കൊണ്ട് തന്നെ ലാലിഗ അന്വേഷണം പ്രഖ്യാപിക്കാനും സാധ്യത കാണുന്നുണ്ട്.ലാലിഗയുടെ അച്ചടക്കകമ്മറ്റിയാണ് ഈ വിഷയത്തിൽ തീരുമാനം കൈക്കൊള്ളുക.ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 7:45-നാണ് അത്ലറ്റിക്കോയുമായി ബാഴ്സ ഏറ്റുമുട്ടുന്നത്.ഈ മത്സരം വിജയിക്കാൻ സാധിച്ചാൽ കിരീടപ്രതീക്ഷകൾ ഏറെ വർധിപ്പിക്കാൻ ബാഴ്സക്ക് സാധിക്കും.
The Barcelona squad burst into song at Messi's BBQ 🏆👀https://t.co/GptqtbD2T0 pic.twitter.com/J9DIub5YoY
— MARCA in English (@MARCAinENGLISH) May 3, 2021