എവേ മത്സരങ്ങളിൽ കാലിടറിയില്ല, ജനുവരിയിൽ മിന്നും പ്രകടനവുമായി ബാഴ്‌സ, കണക്കുകൾ!

എഫ്സി ബാഴ്സലോണക്ക്‌ നിലവിലെ അവസ്ഥയിൽ ഏറ്റവും ബുദ്ധിമുട്ടേറിയ മാസമായിരിക്കും ജനുവരി എന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. എന്തെന്നാൽ ഒരൊറ്റ മത്സരം പോലും ബാഴ്സക്ക് ജനുവരിയിൽ ക്യാമ്പ് നൗവിൽ ഇല്ലായിരുന്നു. എവേ മത്സരങ്ങളിൽ കാലിടറാറുള്ള ബാഴ്‌സ, ഈ മോശം സമയത്ത് എങ്ങനെ ഇതിനെ അതിജീവിക്കും എന്നായിരുന്നു വലിയ ചോദ്യചിഹ്നം. എന്നാൽ ബാഴ്സ ലാലിഗയിൽ ഒരൊറ്റ മത്സരം പോലും പരാജയപ്പെട്ടില്ല. സൂപ്പർ കോപ്പ ഫൈനലിൽ ഏറ്റ തോൽവി മാറ്റി നിർത്തിയാൽ ജനുവരിയിലെ എല്ലാ മത്സരങ്ങളിലും ബാഴ്സ വിജയിക്കുകയാണ് ചെയ്തത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവത്തിലും രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ ബാഴ്സക്ക്‌ സാധിച്ചിട്ടുണ്ട്.ആകെ എട്ട് മത്സരങ്ങളാണ് ബാഴ്‌സ ഈ വർഷം കളിച്ചത്. ഇതിൽ ഏഴ് എണ്ണത്തിലും ബാഴ്‌സ വിജയിച്ചു.ഹുയസ്ക്കക്കെതിരെ ജയിച്ചു കൊണ്ടായിരുന്നു ബാഴ്‌സയുടെ തുടക്കം. ഒടുക്കം റയോ വല്ലക്കാനോയെയാണ് ബാഴ്സ പരാജയപ്പെടുത്തിയത്.

Barcelona’s 2021 results

January 3: Huesca 0-1 Barcelona (LaLiga Santander)

 January 6: Athletic 2-3 Barcelona (LaLiga Santander)

 January 9: Granada 0-4 Barcelona (LaLiga Santander)

 January 13: Real Sociedad 2-2 Barcelona (Supercopa de Espana) *3-4 on penalties

 January 17: Athletic 3-2 Barcelona (Supercopa de Espana) *After extra time

 January 21: Cornella 0-2 Barcelona (Copa del Rey)

 January 24 : Elche 0-2 Barcelona (LaLiga Santander)

 January 27: Rayo 1-2 Barcelona (Copa del Rey)

Leave a Reply

Your email address will not be published. Required fields are marked *