ബാഴ്‌സയിലെ മികച്ച പരിശീലകർ ആ രണ്ടുപേർ, മെസ്സി വെളിപ്പെടുത്തുന്നു !

തന്നെ പരിശീലിപ്പിച്ച രണ്ട് മികച്ച പരിശീലകരെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സൂപ്പർ താരം ലയണൽ മെസ്സി. മറ്റാരുമല്ല, പെപ് ഗ്വാർഡിയോളയും ലൂയിസ് എൻറിക്വയുമാണ് ബാഴ്സയിൽ തന്നെ പരിശീലിപ്പിച്ച ഏറ്റവും മികച്ച പരിശീലകരെന്നാണ് മെസ്സി പറഞ്ഞത്. താരം ലാ സെക്സ്റ്റക്ക്‌ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2008 മുതൽ 2012 വരെയാണ് ഗ്വാർഡിയോള ബാഴ്സയെ പരിശീലിപ്പിച്ചത്. ഇക്കാലയാളവിൽ 14 കിരീടങ്ങളാണ് ബാഴ്സ നേടിയത്. മെസ്സിയുടെ സുവർണ്ണകാലഘട്ടമായിരുന്നു ഇത്. പിന്നീട് 2014-ലാണ് ലൂയിസ് എൻറിക്വ ബാഴ്സയുടെ പരിശീലകനായി ചുമതലയേറ്റത്. 2014/15 ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കാൻ എൻറിക്വക്ക്‌ കഴിഞ്ഞിരുന്നു. 105 ലീഗ് മത്സരങ്ങളാണ് താരം എൻറിക്വക്ക്‌ കീഴിൽ കളിച്ചത്. 106 തവണ വലകുലുക്കിയ മെസ്സി 43 അസിസ്റ്റുകൾ നേടിയിരുന്നു. ഇരുവരുടെയും കീഴിലാണ് മെസ്സി മികച്ച പ്രകടനം പുറത്തെടുത്തിരുന്നത്.

” ഒരു പ്രത്യേകതയുള്ള വ്യക്തിയാണ് പെപ്. അദ്ദേഹം കാര്യങ്ങളെ വ്യത്യസ്ഥമായ രീതിയിലാണ് കാണുന്നത്. ഡിഫൻസീവ് പരമായും അറ്റാക്കിങ് പരമായും അദ്ദേഹം ഓരോ മത്സരത്തിനൊരുങ്ങുന്നത് അത്ഭുതപ്പെടുത്തുന്നതാണ്. മത്സരം എങ്ങനെയായിരിക്കുമെന്നും എങ്ങനെ അറ്റാക്ക് ചെയ്യണമെന്നും എങ്ങനെ വിജയിക്കാമെന്നും അദ്ദേഹം പറഞ്ഞു തരും. ലൂയിസ് എൻറിക്വക്കൊപ്പവും പെപ് ഗ്വാർഡിയോളക്കൊപ്പവും ഒരുപാട് സമയം ചിലവഴിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. രണ്ട് പേരും മികച്ചവരാണ്. എന്നെ ഏറെ വളരാൻ സഹായിച്ചത് അവരാണ്. ഒരുപാട് കാര്യങ്ങൾ അവർ എന്നെ പഠിപ്പിച്ചു ” മെസ്സി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *