നെയ്മറോ ലൗറ്ററോയോ? ബാഴ്സ പരിശീലകന്റെ ഉത്തരം ഇതാണ്

അടുത്ത സീസണിലേക്ക് ബാഴ്സ ലക്ഷ്യം വെക്കുന്ന സുപ്രധാനതാരങ്ങളാണ് നെയ്മറും ലൗറ്ററോയും. മുന്നേറ്റനിരക്ക് ഊർജ്ജം പകരാൻ ഈ രണ്ടിലൊരാളെ അടുത്ത സീസണിൽ ടീമിലെത്തിച്ചേ മതിയാവൂ എന്ന കണ്ടെത്തലിലാണ് ബാഴ്സ അധികൃതരും ആരാധകരും. എന്നാൽ കോവിഡ് പ്രതിസന്ധിയും സാമ്പത്തികപ്രതിസന്ധിയും ബാഴ്സ ബോർഡിലെ ചില അസ്വാരസ്യങ്ങളും ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളെ എത്രത്തോളം യാഥാർഥ്യമാക്കും എന്ന കാര്യത്തിൽ സംശയത്തിലാണ്. എന്തായാലും ഈ രണ്ടു താരങ്ങളിൽ ആരെ വേണം എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകൻ ക്വിക്കെ സെറ്റിയൻ. രണ്ടു പേരും മികച്ച താരങ്ങളാണെന്നും രണ്ടു പേരെയും ബാഴ്സക്ക് ആവശ്യമാണെന്നും എന്നാൽ രണ്ട് പേരെയും ടീമിലെത്തിക്കൽ അസാധ്യമായ കാര്യമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

” രണ്ട് പേരും മികച്ച താരങ്ങളാണ്. എനിക്കങ്ങനെയാണ് അവരെ ഇഷ്ടപ്പെടാതിരിക്കുക. പക്ഷെ നിങ്ങൾക്കറിയാവുന്ന പോലെ തന്നെ ഇവിടെ പരിമിതികളുണ്ട്. സാധ്യമായതും അസാധ്യമായതുമായ കാര്യങ്ങൾ ഇവിടുണ്ട്. ഈ താരങ്ങളെയെല്ലാം ഇവിടെ എത്തിക്കാൻ അതിന്റേതായ വില നൽകണം. അതൊരു എളുപ്പമുള്ള കാര്യമല്ല ” ഇരുവരെയും പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി സെറ്റിയൻ പറഞ്ഞു.

” ഈ സീസൺ പുനരാംഭിക്കാൻ എല്ലാവരും കാത്തിരിക്കുകയാണ്, എല്ലാ താരങ്ങളും തയ്യാറായതുമാണ്. എന്നാൽ സാഹചര്യങ്ങൾ അതിന് അനുകൂലമല്ല. വളരെ ബുദ്ദിമുട്ടേറിയ അവസ്ഥയിലൂടെയാണ് നാമിപ്പോൾ കടന്ന് പോവുന്നത്. ബുദ്ദിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാൻ ആണ് നാമിപ്പോൾ ശ്രമിക്കേണ്ടത് ” അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *