ഗ്രീസ്മാന് ബാഴ്സയിലെ കൂട്ടീഞ്ഞോയുടെ അവസ്ഥയെന്ന് റിവാൾഡോ
ബാഴ്സയിലെത്തിയ ശേഷം തന്റെ പേരിനോ പെരുമക്കൊ ചേർന്ന പ്രകടനം ഗ്രീസ്‌മാന്റെ ഭാഗത്ത് നിന്നുണ്ടായില്ല എന്നത് സത്യമാണ്. അത്ലറ്റികോ മാഡ്രിഡിൽ ഗോളടിച്ചു കൂട്ടിയ താരത്തിന് അതേ മികവ് ബാഴ്സയിൽ തുടരാനായിട്ടില്ല. ഇതേ അഭിപ്രായക്കാരൻ തന്നെയാണ് മുൻ ബ്രസീലിയൻ സൂപ്പർ താരം റിവാൾഡോക്കും. അദ്ദേഹം ബാഴ്സയിലെത്തിയ കൂട്ടീഞ്ഞോയുമായാണ് ഗ്രീസ്‌മാനെ ചേർത്തുവായിക്കുന്നത്. ലിവർപൂളിൽ അസാമാന്യപ്രകടനം നടത്തിയ കൂട്ടീഞ്ഞോ ബാഴ്സയിൽ എത്തിയ ശേഷം ചിത്രത്തിലെ ഇല്ലാതാവുകയായിരുന്നു. ഗ്രീസ്‌മാനെ കാണുമ്പോൾ ബാഴ്സയിലെ കൂട്ടീഞ്ഞോയെയാണ് തനിക്കോർമ്മ വരുന്നതെന്നായിരുന്നു റിവാൾഡോയുടെ പ്രസ്താവന.
കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ 👇