UCL ഫൈനലിൽ റയൽ മാഡ്രിഡ് ഉണ്ടായിരിക്കും:ആഞ്ചലോട്ടിയുടെ സന്ദേശം!

കഴിഞ്ഞ തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ആണ് സ്വന്തമാക്കിയിട്ടുള്ളത്. ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്മുണ്ടിനെയായിരുന്നു അവർ പരാജയപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ വളരെ മോശം തുടക്കമാണ് റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ ലഭിച്ചിട്ടുള്ളത്. 5 മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ മൂന്ന് മത്സരങ്ങളിലും പരാജയപ്പെടേണ്ടി വരികയായിരുന്നു.

ലില്ലി,AC മിലാൻ,ലിവർപൂൾ എന്നിവരാണ് റയൽ മാഡ്രിഡിനെ തോൽപ്പിച്ചത്. രണ്ട് വിജയങ്ങളാണ് റയൽ സ്വന്തമാക്കിയിട്ടുള്ളത്.ബൊറൂസിയ,സ്റ്റുട്ട്ഗർട്ട് എന്നിവർക്കെതിരെയായിരുന്നു റയൽ മാഡ്രിഡ് വിജയിച്ചിരുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ 24 സ്ഥാനത്താണ് റയൽ മാഡ്രിഡ് ഉള്ളത്.ആദ്യ 8 സ്ഥാനക്കാർക്ക് മാത്രമാണ് നേരിട്ട് പ്ലേ ഓഫിലേക്ക് പ്രവേശിക്കാൻ സാധിക്കുക. ബാക്കിയുള്ളവർ യോഗ്യത മത്സരങ്ങൾ കളിക്കേണ്ടതുണ്ട്.

മോശം പ്രകടനമാണ് റയൽ മാഡ്രിഡ് നടത്തുന്നതെങ്കിലും അവരുടെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ആത്മവിശ്വാസത്തിലാണ് ഉള്ളത്. അടുത്ത ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഒരു വശത്ത് റയൽ മാഡ്രിഡ് ഉണ്ടാകും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.എൽ ലാർഗെറോ എന്ന മാധ്യമത്തിനാണ് ഈ പരിശീലകൻ ഈ സന്ദേശം നൽകിയിട്ടുള്ളത്.ആഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഒരു കാര്യം ഓർമ്മിച്ചു വെച്ചോളൂ,മ്യൂണിക്കിൽ വെച്ചു കൊണ്ട് നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡ് ഉണ്ടായിരിക്കും. ഞങ്ങൾ അവിടെ സന്നിഹിതരായിരിക്കും “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ മോശം അവസ്ഥക്കെല്ലാം മാറ്റം വരുത്തിക്കൊണ്ട് തിരിച്ചുവരാൻ റയൽ മാഡ്രിഡിന് കഴിയും എന്ന ശുഭാപ്തി വിശ്വാസമാണ് അദ്ദേഹം വെച്ച് പുലർത്തിയിട്ടുള്ളത്.ഇനി അറ്റലാന്റ,സാൽസ്ബർ,ബ്രെസ്റ്റ് എന്നിവരാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. ഇവരെ പരാജയപ്പെടുത്തിയാൽ മാത്രമാണ് റയലിന് മുന്നോട്ടുപോവാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *