MNM പോലും ഞങ്ങളെ നേരിടാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല, ഞാൻ വളരെ ആവേശത്തിലാണ്: തോമസ് മുള്ളർ തുടങ്ങിക്കഴിഞ്ഞു!
ഖത്തർ വേൾഡ് കപ്പ് അവസാനിച്ചതോടുകൂടി ഇനി ഫുട്ബോൾ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടുകൂടി കാത്തിരിക്കുന്നത് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് വേണ്ടിയാണ്.പ്രീ ക്വാർട്ടർ പോരാട്ടങ്ങളാണ് ഇനി നടക്കാനുള്ളത്. നിരവധി വമ്പൻ മത്സരങ്ങളാണ് ഫുട്ബോൾ ആരാധകർ പ്രീ ക്വാർട്ടറിൽ കാത്തിരിക്കുന്നത്. അതിൽ ഏറ്റവും ആകർഷകമായ മത്സരം വമ്പൻമാരായ പിഎസ്ജിയും ബയേണും ഒരിക്കൽ കൂടി മുഖാമുഖം വരുന്നു എന്നുള്ളതാണ്.
ഫെബ്രുവരി പതിനഞ്ചാം തീയതിയാണ് ആദ്യപാദ മത്സരം നടക്കുക. ഏതായാലും ഈ മത്സരത്തെക്കുറിച്ച് ബയേൺ സൂപ്പർ താരമായ തോമസ് മുള്ളർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് പിഎസ്ജിയെ നേരിടാൻ വേണ്ടി ഞാൻ വളരെയധികം ആവേശത്തിലാണ് എന്നാണ് മുള്ളർ പറഞ്ഞിട്ടുള്ളത്. ഞങ്ങളെ നേരിടാൻ മെസ്സിയും നെയ്മറും എംബപ്പേയുമൊന്നും ഇഷ്ടപ്പെടുന്നുണ്ടാവില്ലെന്നും മുള്ളർ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Champions League: Bayern Munich’s Thomas Mueller ‘Excited’ to Face PSG’s Messi, Mbappe, & Neymar https://t.co/0lAL6rbNtl
— PSG Talk (@PSGTalk) January 4, 2023
” ഞാൻ പിഎസ്ജിയെ നേരിടാൻ വേണ്ടി വളരെയധികം ആവേശത്തിലാണ്. കഴിഞ്ഞ വർഷം ഞങ്ങൾക്ക് നേരത്തെ തന്നെ പുറത്താവേണ്ടിവന്നു. പക്ഷേ ഈ വർഷം ഞങ്ങൾക്ക് കൂടുതൽ മികച്ച രൂപത്തിൽ മുന്നോട്ടു പോകേണ്ടതുണ്ട്.ഒരുപാട് കാരണം കൊണ്ട് ചാമ്പ്യൻസ് ലീഗ് ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്.പിഎസ്ജി ഒരു കടുത്ത എതിരാളികൾ തന്നെയാണ്. പക്ഷേ ബയേണിനെ നേരിടാൻ ലോകത്തുള്ള ഒരു ടീമും ഇഷ്ടപ്പെടുന്നുണ്ടാവില്ല. മെസ്സിയും നെയ്മറും എംബപ്പേയുമൊന്നും ഞങ്ങളെ നേരിടാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല” ഇതാണ് തോമസ് മുള്ളർ പറഞ്ഞത്.
2021ലെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പിഎസ്ജിയും ബയേണും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എന്നാൽ അന്ന് ബയേണിനെ പരാജയപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോവാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഇത്തവണ ആരു വിജയിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.