100 ദിവസങ്ങൾ! ചെൽസിയിൽ അത്ഭുതം കാണിച്ച് ടുഷൽ

കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനാണ് ചെൽസി തോമസ് ടുഷലിനെ പരിശീലകനായി നിയമിക്കുന്നത്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സൂപ്പർ താരങ്ങൾക്കായി വൻ തുക മുടക്കിയിട്ടും ഫ്രാങ്ക് ലംപാർഡിൻ്റെ കീഴിൽ ടീം മികവ് പുലർത്താതിനെ തുടർന്നാണ് തങ്ങളുടെ മുൻ സൂപ്പർ താരം കൂടിയായ ഇംഗ്ലീഷ് പരിശീലകനെ പറഞ്ഞ് വിട്ട് ക്ലബ്ബ് തോമസ് ടുഷലിനെ പരിശീലകനാക്കുന്നത്. പിന്നീടങ്ങോട്ട് ചെൽസിയുടെ സ്വപ്നയാത്രയായിരുന്നു. അതാണിപ്പോൾ ചെൽസിയെ ചാമ്പ്യൻസ് ലീഗിൻ്റെ ഫൈനലിൽ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത്.

ടുഷലിൻ്റെ കീഴിലെ ചെൽസിലുടെ ഇതുവരെയുള്ള പ്രകടനം ഒറ്റനോട്ടത്തിൽ ഇങ്ങനെയാണ്:
24 games
18 clean sheets
16 wins
UCL finalists
FA Cup finalists
Back in the PL top four

ഇതിനിടക്ക് വ്യക്തിപരമായി ടുഷൽ മറ്റൊരു റെക്കോർഡിനും ഉടമയായി. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യമായി 2 വ്യത്യസ്ത ടീമുകളെയും കൊണ്ട് തുടർച്ചയായ 2 സീസണുകളിൽ ഫൈനലിൽ എത്തുന്ന ആദ്യ പരിശീലകനായി അദ്ദേഹം മാറി. ഇനി എഫ്എ കപ്പും ചാമ്പ്യൻസ് ലീഗും വിജയിച്ച് ടുഷലിൻ്റെ സംഘത്തിന് ‘ഡബിൾ’ നേടാനാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *