ബാഴ്സലോണയെ ഞാൻ ഇഷ്ടപ്പെടുന്നു: തോൽപ്പിച്ച ശേഷം ഡെമ്പലെ പറയുന്നു!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണക്ക് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് പിഎസ്ജി ബാഴ്സയെ സ്വന്തം മൈതാനത്ത് തോൽപ്പിക്കുകയായിരുന്നു. ഇതോടെ നാലിനെതിരെ ആറ് ഗോളുകൾക്ക് പിഎസ്ജി വിജയിക്കുകയും അവർ സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. മത്സരത്തിന്റെ ആദ്യപകുതിയിൽ അരൗഹോ റെഡ് കാർഡ് കണ്ട് പുറത്തുപോയത് അക്ഷരാർത്ഥത്തിൽ ബാഴ്സക്ക് തിരിച്ചടിയാവുകയായിരുന്നു.

മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഡെമ്പലെ പുറത്തെടുത്തത്. ഒരു ഗോൾ നേടിയതിന് പുറമേ ഒരു പെനാൽറ്റി നേടിയെടുത്തതും ഡെമ്പലെ തന്നെയാണ്. മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് ഡെമ്പലെയാണ്. ബാഴ്സ ആരാധകരുടെ നിരന്തരം കൂവലുകൾ ഏറ്റിട്ടും തളരാതെ തകർപ്പൻ പ്രകടനം നടത്തി അദ്ദേഹം മറുപടി നൽകുകയായിരുന്നു.മത്സരശേഷം ബാഴ്സയെ കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ബാഴ്സലോണയെ താൻ ഇഷ്ടപ്പെടുന്നു എന്നാണ് ഡെമ്പലെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ബാഴ്സലോണ ഒരു ഗ്രേറ്റ് ക്ലബ്ബാണ്. ഞാൻ അവരെ ഇഷ്ടപ്പെടുന്നു. പാരീസിൽ ഞാൻ ഇപ്പോൾ വളരെയധികം ഹാപ്പിയാണ്. ഇപ്പോൾ ഞങ്ങൾ സെമിയിൽ പ്രവേശിച്ചു കഴിഞ്ഞു. ബാഴ്സ ആരാധകരിൽ നിന്നുമുള്ള കൂവലുകൾ ഞാൻ കാര്യമാക്കുന്നില്ല, അത് എല്ലാ സ്റ്റേഡിയങ്ങളിലും നോർമലായ കാര്യമാണ് ” ഇതാണ് ഡെമ്പലെ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സമ്മറിൽ ആയിരുന്നു ഡെമ്പലെ ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് പോയത്. ആദ്യപാദ മത്സരത്തിൽ ഗോൾ നേടിക്കൊണ്ട് അദ്ദേഹം നടത്തിയ സെലിബ്രേഷൻ ബാഴ്സ ആരാധകരെ ചൊടിപ്പിച്ചിരുന്നു.അതുകൊണ്ടാണ് താരത്തിന് നേരെ വലിയ പ്രതിഷേധം അവർ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!