സിറ്റി – റയൽ ചാമ്പ്യൻസ് ലീഗ് മത്സരം മാറ്റിവെച്ചു
കൊറോണ ജാഗ്രതയുടെ ഭാഗമായി റയൽ മാഡ്രിഡ് താരങ്ങളെ ഐസൊലേറ്റ് ചെയ്ത സാഹചര്യത്തിൽ അടുത്ത ആഴ്ച നടക്കാനിരുന്ന റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വോർട്ടർ മത്സരം മാറ്റിവെച്ചു. മാഞ്ചസ്റ്റർ സിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മത്സരം ഇനി എന്ന് നടക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല. സിറ്റിയുടെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ:
CLUB STATEMENT https://t.co/65muifR2qT
— Manchester City (@ManCity) March 12, 2020
റയൽ മാഡ്രിഡുമായി ചാമ്പ്യൻസ് ലീഗിൽ നടക്കാനിരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ മത്സരം മാറ്റിവെച്ചു. ചൊവ്വാഴ്ച നടക്കാനിരുന്ന മത്സരം മാറ്റിവെച്ചത് യുവേഫയുമായി ചർച്ച ചെയ്ത ശേഷമാണ്. റയൽ മാഡ്രിഡിൻ്റെ ബാസ്ക്കറ്റ് താരത്തിന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് അവരുടെ താരങ്ങളെല്ലാം സ്വന്തം വീടുകളിൽ 15 ദിവസത്തെ ഐസൊലേഷനിൽ കഴിയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. റയൽ മാഡ്രിഡ് താരങ്ങൾക്കും സ്റ്റാഫിനും എല്ലാ പിന്തുണയും ക്ലബ്ബ് അറിയിക്കുന്നു. ഈ മത്സരം ഇനി എന്ന് നടക്കുമെന്ന് പിന്നീട് അറിയിക്കുന്നതാണ്.