സിറ്റിയെ വീഴ്ത്തി, ലിയോൺ സെമിയിൽ
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ്ബ് ഒളിംപിക് ലിയോൺ സെമി ഫൈനലിൽ കടന്നു. ഇന്ന് പുലർച്ചെ നടന്ന ക്വോർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് അവർ സെമി ഫൈനലിന് യോഗ്യത നേടിയത്. ലിയോണിന് വേണ്ടി മൂസ ഡെംബലെ ഇരട്ട ഗോളുകളും മാക്സ്വെൽ കോർനെറ്റ് ഒരു ഗോളും നേടി. സിറ്റിയുടെ ആശ്വാസ ഗോൾ കെവിൻ ഡിബ്രുയെൻ്റെ വകയായിരുന്നു. ബയേൺ മ്യൂണിക്കാണ് സെമിയിൽ ലിയോണിൻ്റെ എതിരാളികൾ.
⏰ RESULT ⏰
— UEFA Champions League (@ChampionsLeague) August 15, 2020
🔴🔵 Cornet & Dembélé (2) send Lyon to semi-finals!
😮 Did you see that coming?#UCL
ലിസ്ബണിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ സിറ്റി അൽപം മങ്ങിപ്പോയത് അവർക്ക് വിനയായി.കളിയുടെ ഇരുപത്തിനാലാം മിനുട്ടിൽ മാക്സ്വെൽ കോർനെറ്റ് നൽകിയ ഗോളിലൂടെ ലിയോൺ ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുമ്പോൾ ലിയോൺ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ കൂടുതൽ മികവ് കാണിച്ച സിറ്റി അറുപത്തിയൊമ്പതാം മിനുട്ടിൽ ഡിബ്രൂയെൻ്റെ ഗോളിലൂടെ സമനില പിടിച്ചു. എന്നാൽ എഴുപത്തിയഞ്ചാം മിനുട്ടിൽ മെംഫിസ് ഡിപ്പേക്ക് പകരം കളത്തിലിറങ്ങിയ മൂസ ഡെംബലെ കളി ലിയോണിന് അനുകൂലമാക്കി മാറ്റി. 79, 87 മിനുട്ടുകളിലായി അദ്ദേഹം നേടിയ ഇരട്ട ഗോളുകൾ ലിയോണിൻ്റെ വിജയമുറപ്പിച്ചു. മൂസ ഡെംബലെ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
What a #UCL shift from @MDembele_10! ⚽️⚽️ https://t.co/vyBGUVNv4R
— OL English 🇬🇧 (@OL_English) August 15, 2020