സാന്റിയാഗോ ബെർണാബുവിലും ചെൽസിക്ക് പണി കിട്ടും : മുന്നറിയിപ്പുമായി ടുഷേൽ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസിയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ച് ചെൽസിയെ തകർത്തു വിട്ടത്. സൂപ്പർ താരം കരിം ബെൻസിമയുടെ ഹാട്രിക്കാണ് റയലിന് ഇത്തരത്തിലുള്ള ഒരു വിജയം സമ്മാനിച്ചത്.
ഈയൊരു തോൽവിയിൽ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേൽ കടുത്ത അസംതൃപ്തനാണ്.ഇങ്ങനെയാണെങ്കിൽ ചെൽസിക്ക് സതാംപ്റ്റണോടും സാന്റിയാഗോ ബെർണാബുവിലും പണി കിട്ടുമെന്ന മുന്നറിയിപ്പാണ് ടുഷേൽ തന്റെ താരങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇന്നലത്തെ മത്സരത്തിന് ശേഷം ബിടി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടുഷേലിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 7, 2022
” ഞങ്ങൾ ഇനി പോകേണ്ടത് മാഡ്രിഡിലേക്കല്ല,മറിച്ച് സതാംപ്റ്റണിലേക്കാണ്.ഇത് വളരെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്. ഇതുപോലെയാണ് ഞങ്ങൾ തുടരുന്നതെങ്കിൽ,ഞങ്ങൾ സതാംപ്റ്റണിൽ പരാജയപ്പെടും,സാന്റിയാഗോ ബെർണാബുവിൽ പണി കിട്ടുകയും ചെയ്യും. ഇതൊരു വലിയ തോൽവിയാണ്.ഞാൻ ആദ്യമായാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇത്രയും മോശമായ ഒരു പ്രകടനം കാണുന്നത്. ടീമെന്ന നിലയിലോ വ്യക്തിപരമായോ ഇതൊന്നും പോരാ.നമ്മുടെ നിലവാരത്തിൽ നിന്നും നമ്മൾ വളരെയധികം ദൂരെയാണ് ” ഇതാണ് ടുഷേൽ പറഞ്ഞിട്ടുള്ളത്.
ഏപ്രിൽ 12 ആം തീയതിയാണ് റയലും ചെൽസിയും തമ്മിലുള്ള രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടം അരങ്ങേറുക.റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.