സാനെയെ മാനെ മുഖത്തിടിച്ചത് ബയേണിന് ഗുണം ചെയ്യും: സിറ്റി പരിശീലകൻ പെപ് ഗാർഡിയോള!

ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ബയേൺ പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. ഈ മത്സരത്തിനിടയിൽ തന്നെ ബയേൺ സൂപ്പർ താരങ്ങളായ സാഡിയൊ മാനെയും ലിറോയ് സാനെയും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഡ്രസിങ് റൂമിലും പ്രശ്നങ്ങൾ ഉണ്ടായി.മാനെ സാനെയുടെ മുഖത്ത് എടുക്കുകയായിരുന്നു.

ഇതിന്റെ ശിക്ഷയായി കൊണ്ട് ക്ലബ്ബ് ഒരു മത്സരത്തിൽ നിന്നും മാനെയെ ഒഴിവാക്കിയിരുന്നു. മാത്രമല്ല അദ്ദേഹത്തിന് പിഴ ചുമത്തുകയും ചെയ്തിരുന്നു. തന്റെ പ്രവർത്തിയിൽ ടീം അംഗങ്ങളോട് എല്ലാവരോടും മാനെ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ സിറ്റി പരിശീലകനായ പെപ് തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്.ബയേൺ ടീമിനകത്ത് ഈ പ്രശ്നങ്ങൾ അവർക്ക് ഗുണം ചെയ്യും എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.അതിന്റെ കാരണങ്ങളും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ചില സമയങ്ങളിൽ ടീമിനിടയിൽ കൂടുതൽ ഒത്തൊരുമ ഉണ്ടാവാൻ ഇത്തരത്തിലുള്ള സംഘർഷങ്ങൾ ആവശ്യമാണ്. ഇതൊരിക്കലും അവരുടെ ബലഹീനതയാവില്ല. അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്.തീർച്ചയായും ഞങ്ങൾക്കെതിരെയുള്ള മത്സരത്തിൽ ഇത് അവരെ കൂടുതൽ ശക്തരാക്കും. ഈ ക്ലബ്ബിന് പെർഫെക്ട് ആയിട്ട് എനിക്ക് അറിയാം. തീർച്ചയായും ബയേൺ അവരുടെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കും. തീർച്ചയായും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ഫൈനലാണ്. എന്താണ് ഈ മത്സരത്തിൽ ചെയ്യേണ്ടത് എന്നുള്ളത് ഞങ്ങൾക്ക് കൃത്യമായി അറിയാം “ഇതാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് സിറ്റിയും ബയേണും തമ്മിലുള്ള രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരം അരങ്ങേറുക.ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ആദ്യപാദത്തിൽ മികച്ച വിജയം നേടിയതിനാൽ സിറ്റിക്ക് തന്നെയാണ് എല്ലാവരും സെമിഫൈനൽ സാധ്യത കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!