വമ്പൻ ടീമുകളെ സപ്പോർട്ട് ചെയ്യുന്ന വിവാദനിയമം യുവേഫ പിൻവലിച്ചു,ചാമ്പ്യൻസ് ലീഗിൽ ഇനി കാര്യങ്ങൾ ഇങ്ങനെ!
കുറച്ച് മുമ്പായിരുന്നു യുവേഫ UCL ൽ ഒരു പുതിയ നിയമം അവതരിപ്പിച്ചിരുന്നത്. അതായത് യുവേഫയുടെ കോ എഫിഷ്യന്റ് റാങ്കിങ് അനുസരിച്ച് യോഗ്യത നൽകാനുള്ള ഒരു പദ്ധതിയായിരുന്നു ഇവർ അവതരിപ്പിച്ചിരുന്നത്.യൂറോപ്പിലെ വമ്പൻ ടീമുകളെ സപ്പോർട്ട് ചെയ്യുന്ന ഒരു നിയമമായിരുന്നു ഇത്.എന്നാൽ ഫുട്ബോൾ ലോകത്ത് വിവാദ നിയമത്തിനെതിരെ വലിയ രൂപത്തിലുള്ള പ്രതിഷേധമുയർന്നിരുന്നു.
എന്നാൽ ഈ നിയമം ഇപ്പോൾ യുവേഫ പിൻവലിച്ചിട്ടുണ്ട്. പകരം പുതിയ ഒരു ഫോർമാറ്റാണ് യുവേഫ അവതരിപ്പിച്ചിട്ടുള്ളത്.32 ടീമുകളാണ് നിലവിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നത്.ഇത് 36 ടീമുകളാക്കി ഉയർത്താൻ യുവേഫ തീരുമാനിച്ചിട്ടുണ്ട്.2024-25 സീസൺ മുതലായിരിക്കും ഇത് നടപ്പിലാക്കുക.
യുവേഫയുടെ നാഷണൽ അസോസിയേഷൻ റാങ്കിംഗ്സിൽ അഞ്ചാം സ്ഥാനത്ത് വരുന്ന ലീഗിലെ ഒരു ടീമിനാണ് യുവേഫ ചാമ്പ്യൻസ് ലീഗിലെ ഒരു അധിക സ്ഥാനം ലഭിക്കുക.
— Murshid Ramankulam (@Mohamme71783726) May 11, 2022
മറ്റൊരു സ്ഥാനം യോഗ്യത റൗണ്ടിലൂടെ വരുന്ന ഡൊമസ്റ്റിക് ചാമ്പ്യന്മാർക്കാണ് നൽകപ്പെടുക.
ബാക്കി വരുന്ന രണ്ട് സ്ഥാനങ്ങൾ ആ സീസണിൽ യുവേഫയുടെ കോമ്പിറ്റീഷനിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച രണ്ടു രാജ്യങ്ങളിലെ ടീമുകൾക്കാണ് നൽകപ്പെടുക.ഈ സീസണിലെ പ്രകടനം പരിഗണിക്കുകയാണെങ്കിൽ ഇംഗ്ലണ്ട്,നെതർലാന്റ്സ് എന്നീ രാജ്യങ്ങളിലെ ടീമുകളായിരിക്കും ഇതിന് അർഹരായിരിക്കുക.ഇതാണ് യുവേഫ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ നിയമങ്ങൾ.
ഗ്രൂപ്പ് ഘട്ടത്തിൽ എട്ട് മത്സരങ്ങൾ വീതം കളിക്കുന്ന രൂപത്തിലുള്ള ഫോർമാറ്റാണ് അവതരിപ്പിക്കുക.യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും യൂറോപ്യൻ ലീഗുകളും നാഷണൽ അസോസിയേഷനുകളും ഇത് അംഗീകരിച്ചതായി പ്രസിഡന്റ് സെഫറിൻ അറിയിക്കുകയും ചെയ്തിരുന്നു.