ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ : പിഎസ്ജി സൂപ്പർ താരത്തെ വാഴ്ത്തി ഹക്കീമിയും ഡാനിലോയും!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ റയലിനെ നേരിടാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് ഈയൊരു മത്സരം നടക്കുക. ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി റയലിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ പിഎസ്ജിയുടെ മധ്യനിര താരമായ മാർക്കോ വെറാറ്റി തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്.
ഇപ്പോഴിതാ വെറാറ്റിയെ സഹതാരങ്ങളായ അഷ്‌റഫ് ഹക്കീമിയും ഡാനിലോ പെരീരയും വാഴ്ത്തിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ ഗണത്തിലാണ് ഇരുവരും വെറാറ്റിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.അഷ്‌റഫ് ഹക്കീമി താരത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഒരുപാട് മികച്ച താരങ്ങളോടൊപ്പം കളിച്ചിട്ടുണ്ട്. പക്ഷേ പലപ്പോഴും നിങ്ങൾ മറന്നു പോകുന്ന ഒരു പേരുണ്ട്.മാർക്കോ വെറാറ്റി, അദ്ദേഹം ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്നു.അദ്ദേഹമൊരു ടോപ് പ്ലയെർ ആണ്. അദ്ദേഹത്തോടൊപ്പം കളിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് ” ഇതാണ് ഹക്കീമി ലെ പാരീസിയനോട് പറഞ്ഞത്.മെസ്സി,ക്രിസ്റ്റ്യാനോ,നെയ്മർ,എംബപ്പേ,ഹാലണ്ട്,ലുക്കാക്കു,ബെൻസിമ എന്നീ സൂപ്പർ താരങ്ങളോടൊപ്പം കളിച്ചിട്ടുള്ള താരമാണ് ഹക്കീമി.അവർക്കൊപ്പമാണ് ഇദ്ദേഹം വെറാറ്റിയെ ഉൾപ്പെടുത്തിയിട്ടുള്ളത്.
Danilo Pereira praises teammate Marco Verratti:
— Get French Football News (@GFFN) March 8, 2022
"Incredible! The things he can do both with and without the ball. I’ve never seen a midfielder like him."https://t.co/hkb2cnBafY
അതേസമയം ഡിഫൻഡറായ ഡാനിലോ വെറാറ്റിയെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.
” അസാധാരണമായ ഒരു താരമാണ് വെറാറ്റി.ബോൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അത്ഭുതകരമാണ്. അദ്ദേഹത്തെപ്പോലെ ഒരു മധ്യനിര താരത്തെ ഞാനിതുവരെ കണ്ടിട്ടില്ല.വളരെ എളുപ്പത്തിൽ അറ്റാക്കിങ്ങും ഡിഫൻസിങ്ങും അദ്ദേഹത്തിന് ചെയ്യാൻ സാധിക്കും. കാണുന്നവർക്ക് അത് എളുപ്പമായി തോന്നും.എന്നാൽ അത് അങ്ങനെയല്ല. അദ്ദേഹത്തോടൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച ഒരു താരമാണ് ഞാൻ.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വെറാറ്റി ” ഇതാണ് ഡാനിലോ ഫ്രാൻസ് ബ്ലൂ പാരീസിനോട് പറഞ്ഞത്.
ഈ സീസണിൽ പിഎസ്ജിയുടെ മധ്യനിരക്ക് സ്ഥിരമായി ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല.പലപ്പോഴും ആ പോരായ്മകൾ നികത്തുന്നത് മാർക്കോ വെറാറ്റിയാണ്.