റയലിനെതിരെ പിഎസ്ജിയുടെ നിർണായക താരമാരായിരിക്കും?മുൻ താരം പറയുന്നു!
ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ഫ്രഞ്ച് ശക്തികളായ പിഎസ്ജിയുടെ എതിരാളികൾ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡാണ്.ഫെബ്രുവരി 15-ആം തിയ്യതി പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ആദ്യപാദ പോരാട്ടം നടക്കുക.
ഈ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല.പരിക്ക് മൂലം പുറത്തായിരുന്ന നെയ്മർ പരിശീലനം ആരംഭിച്ചിരുന്നു. താരം കളിക്കുമെന്നുള്ള പ്രതീക്ഷയിൽ തന്നെയാണ് പിഎസ്ജിയുള്ളത്.
നെയ്മർ റയലിനെതിരെ കളിക്കുന്നുണ്ടെങ്കിൽ മത്സരത്തിൽ ഒരു പ്രധാനപ്പെട്ട പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ റയ്മണ്ട് ഡോമിനിക്ക്.മുൻ പിഎസ്ജി താരവും ഫ്രാൻസ് പരിശീലനമായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ വാക്കുകൾ ലെ എക്യുപെ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Domenech Details Why Neymar Can Be the X-Factor for PSG in the Champions League Clash vs. Real Madrid https://t.co/nealIBSsTA
— PSG Talk (@PSGTalk) January 29, 2022
” വളരെ കരുത്തനായ ഒരു താരമാണ് നെയ്മർ ജൂനിയർ. മത്സരത്തിന് ഒരു ചെറിയ സന്ദർഭത്തിൽ പോലും വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ നെയ്മർക്ക് കഴിയും.നെയ്മർ കളത്തിലേക്ക് തിരിച്ചെത്താൻ വളരെയധികം ആഗ്രഹിക്കുന്നുണ്ട് എന്നെനിക്കറിയാം.അദ്ദേഹം റയലിനെതിരെയുള്ള മത്സരത്തിനായി നല്ല രൂപത്തിൽ തയ്യാറെടുക്കുന്നുണ്ട്. അദ്ദേഹം ആ മത്സരത്തിൽ ഉണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അവന് ആ മത്സരത്തിൽ വലിയ പങ്ക് വഹിക്കാനുണ്ട്.മത്സരത്തിൽ പിഎസ്ജി റയലിനെ സമ്മർദ്ദത്തിൽ ആക്കണം. പതിയെ പതിയെ അവരുടെ ടെൻഷൻ വർദ്ധിപ്പിച്ചു കൊണ്ടുവരണം. ധൃതി പിടിച്ചുകൊണ്ട് നെയ്മർ കളത്തിലേക്ക് തിരിച്ചെത്തേണ്ടതില്ല.പക്ഷെ നെയ്മർ നിർബന്ധമായും ആ മത്സരത്തിന് തയ്യാറാവണം ” ഇതാണ് ഡോമിനിക്ക് പറഞ്ഞിട്ടുള്ളത്.
നെയ്മർ തിരിച്ചെത്തുകയാണെങ്കിൽ നെയ്മർ,മെസ്സി,എംബപ്പേ ത്രയത്തെയായിരിക്കും റയൽ നേരിടേണ്ടി വരുക. ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.