രണ്ട് താരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിലെന്ന് ആഞ്ചലോട്ടി, സിറ്റിയെ നേരിടാനൊരുങ്ങുന്ന റയലിന് തിരിച്ചടി!

ഒരിടവേളക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് ഒരിക്കൽ കൂടി ഫുട്ബോൾ ലോകത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.സെമി ഫൈനൽ പോരാട്ടങ്ങളാണ് ഇനി അരങ്ങേറുക.ആദ്യപാദ സെമിയിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ റയൽ മാഡ്രിഡാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.

എന്നാൽ ഈ മത്സരത്തിന് മുന്നേ റയലിന് ഒരു കനത്ത തിരിച്ചടിയേറ്റിട്ടുണ്ട്. സൂപ്പർതാരങ്ങളായ കാസമിറോ,ഡേവിഡ് അലാബ എന്നിവർ മസിൽ ഇഞ്ചുറിയുടെ പിടിയിലാണ്. ഇരുവരും സിറ്റിക്കെതിരെ കളിക്കുന്ന കാര്യം സംശയത്തിലാണ് എന്നുള്ളത് റയലിന്റെ പരിശീലകനായ ആഞ്ചലോട്ടി സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്നലത്തെ ട്രെയിനിങ് പ്രകാരം പറയുകയാണെങ്കിൽ ഞങ്ങൾക്ക് അലാബയുടെ കാര്യത്തിലും കാസമിറോയുടെ കാര്യത്തിലും സംശയങ്ങളുണ്ട്.ഇതിൽ കാസമിറോയുടെ പരിക്ക് ഒരല്പം കൂടുതലാണ്. പക്ഷേ ഇനിയുള്ള പരിശീലനത്തിന് ശേഷമാണ് ഞങ്ങൾ തീരുമാനമെടുക്കുക.അലാബയുടെയും കാസമിറോയുടെയും കാര്യത്തിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

ഇരുവരും ടീമിനോടൊപ്പം ട്രാവൽ ചെയ്തിട്ടുണ്ട്. ഇരു താരങ്ങളെയും ലഭ്യമല്ലെങ്കിൽ അത് റയലിന് വലിയ ഒരു തിരിച്ചടി തന്നെയായിരിക്കും.അതേസമയം ഫെർലാന്റ് മെന്റിയെ റയലിന് ലഭ്യമായിട്ടുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *