യുവേഫ കോഎഫിഷന്റ് റാങ്കിങ്, ലാലിഗയെ പിന്തള്ളി പ്രീമിയർ ലീഗ് ഒന്നാമത്!
യുവേഫയുടെ കോഎഫിഷന്റ് റാങ്കിങ്ങിൽ സ്പെയിനിനെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാമത്. ലാലിഗയെ പിന്തള്ളി പ്രീമിയർ ലീഗാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.ഈ സീസൺ ഉൾപ്പടെയുള്ള കഴിഞ്ഞ നാല് സീസണിൽ യൂറോപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് യുവേഫ ഈ റാങ്കിങ് നിശ്ചയിക്കാറുള്ളത്.ഇറ്റലിയിലെ സിരി എ മൂന്നാം സ്ഥാനം നേടിയപ്പോൾ ജർമ്മനിയിലെ ബുണ്ടസ്ലിഗയാണ് നാലാം സ്ഥാനത്തുള്ളത്.ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും സ്പാനിഷ് ക്ലബുകൾ നടത്തിയ മോശം പ്രകടനമാണ് സ്പെയിനിന് വിനയായത്.നിലവിൽ 18,928 പോയിന്റുകൾ നേടിക്കൊണ്ടാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
Spain have fallen below England in UEFA's coefficient rankings
— MARCA in English (@MARCAinENGLISH) March 18, 2021
👉 https://t.co/tW86B163go pic.twitter.com/IFJMqEf7gJ
നിലവിൽ ചാമ്പ്യൻസ് ലീഗിൽ ലാലിഗയിലെ പ്രതിനിധിയായി റയൽ മാഡ്രിഡ് മാത്രമാണ് ഉള്ളത്. യൂറോപ്പ ലീഗിൽ ഗ്രനാഡ, വിയ്യാറയൽ എന്നിവരാണ് ലാലിഗയിൽ ഉള്ളത്.അതേസമയം പ്രീമിയർ ലീഗിലെ പ്രതിനിധികളായി മൂന്ന് ക്ലബുകൾ ചാമ്പ്യൻസ് ലീഗിൽ ഉണ്ട്. ലിവർപൂൾ,ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് ചാമ്പ്യൻസ് ലീഗിൽ ഉള്ളത്.ആഴ്സണൽ, യുണൈറ്റഡ് എന്നിവർ യൂറോപ്പ ലീഗിലുമുണ്ട്.എന്നാൽ സിരി എയുടെ അവസ്ഥയാണ് പരിതാപകരം. ഒരു ടീം പോലും ഇനി ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്നില്ല. യൂറോപ്പ ലീഗിലാവട്ടെ റോമ മാത്രമാണ് സിരി എയുടെ പ്രതിനിധികളായുള്ളത്.ബയേൺ, ബൊറൂസിയ എന്നിവർ ബുണ്ടസ്ലിഗയിൽ നിന്നും ചാമ്പ്യൻസ് ലീഗിൽ അവശേഷിക്കുന്നുണ്ട്.ഏതായാലും ഇനി ആരൊക്കെ നില മെച്ചപ്പെടുത്തും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Diego Simeone's answer that Luis Suarez won't like https://t.co/3LYxoBIv0t
— SPORT English (@Sport_EN) March 18, 2021