മെസ്സി vs നെയ്മർ, ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ തീപ്പാറും പോരാട്ടങ്ങൾ !
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ നിശ്ചയിച്ചു. ഒരുപിടി മികച്ച മത്സരങ്ങളാണ് പ്രീ ക്വാർട്ടറിൽ ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്നത് ബാഴ്സയും പിഎസ്ജിയും തമ്മിലുള്ള മത്സരമാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും പരസ്പരം മുഖാമുഖം വരുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. നെയ്മർ ബാഴ്സ വിട്ട ശേഷം ഇതാദ്യമായാണ് മെസ്സിയും നെയ്മറും ക്ലബ്ബിൽ മുഖാമുഖം വരുന്നത്. അതിന് മുൻപ് ക്യാമ്പ് നൗവിൽ വെച്ച് 6-1 ന് പിഎസ്ജിയെ തകർത്തു കൊണ്ട് ബാഴ്സ ചരിത്രപരമായ തിരിച്ചു വരവ് നടത്തിയിരുന്നു. അന്ന് ആ പോരാട്ടത്തിന് ചുക്കാൻ പിടിച്ച നെയ്മർ ഇത്തവണ ബാഴ്‌സക്കെതിരെ ബൂട്ടണിയും.
Round of 16 draw ✔️
— UEFA Champions League (@ChampionsLeague) December 14, 2020
Which tie are you most excited for? 🤩#UCLdraw | #UCL pic.twitter.com/M6AqMYTygN
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ബൊറൂസിയ മോൺഷെൻഗ്ലാഡ്ബാഷാണ് എതിരാളികൾ. നിലവിലെ ചാമ്പ്യൻമാരായ ബയേണിന് ലാസിയോയെയാണ് നേരിടേണ്ടി വരിക. അതേസമയം മറ്റൊരു സൂപ്പർ പോരാട്ടം കൂടി പ്രീ ക്വാർട്ടറിൽ അരങ്ങേറുന്നുണ്ട്. ചെൽസിയെ കാത്തിരിക്കുന്നത് സ്പാനിഷ് വമ്പൻമാരായ അത്‌ലെറ്റിക്കോ മാഡ്രിഡാണ്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന് പോർട്ടോയാണ് എതിരാളികൾ. കൂടാതെ ബൊറൂസിയ ഡോർട്ട്മുണ്ട് സെവിയ്യയെ നേരിടുമ്പോൾ റയൽ മാഡ്രിഡിന്റെ എതിരാളികൾ ഇറ്റാലിയൻ ശക്തികളായ അറ്റലാന്റയാണ്.പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ ആർ ബി ലീപ്സിഗിനെയാണ് നേരിടേണ്ടി വരിക. ഈ മത്സരങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാവുമെന്ന കണക്കുകൂട്ടലിലാണ് ആരാധകർ.
Neymar will return to Barcelona for the Champions League Last 16! #UCLdraw pic.twitter.com/F2TQUZ4BDQ
— B/R Football (@brfootball) December 14, 2020