മെസ്സി സ്റ്റാർട്ട് ചെയ്യുമോ? പിഎസ്ജിയുടെ സാധ്യത ഇലവൻ അറിയൂ!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈ ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരം അരങ്ങേറുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസാണ് ഈ മത്സരത്തിന് സാക്ഷ്യം വഹിക്കുക.

ഈ മത്സരത്തിൽ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഇറങ്ങുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ട കാര്യം.ഈ മത്സരത്തിന്റെ സാധ്യത ഇലവൻ ഇപ്പോൾ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് പുറത്തു വിട്ടിട്ടുണ്ട്. ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവും. കൂടാതെ 16കാരനായ സൈറേ എമരിയും ഉണ്ടാവുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. 5 പ്രതിരോധനിര താരങ്ങളെയാണ് പിഎസ്ജി അണിനിരത്തുക.

പിഎസ്ജിയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്.Gianluigi Donnarumma – Achraf Hakimi, Marquinhos, Sergio Ramos, Nuno Mendes – Warren Zaïre-Emery, Danilo, Marco Verratti – Carlos Soler – Neymar, Lionel Messi

അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും പിഎസ്ജി പരാജയപ്പെട്ടിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടമാണ് ഇതുവരെ പിഎസ്ജിക്ക് ലഭിക്കാത്ത ഒന്ന്.അവരുടെ ഏറ്റവും വലിയ ലക്ഷ്യവും അത് തന്നെയാണ്.അതിന് ഈ ബയേൺ കടമ്പ അവർ മറികടക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *