മെസ്സി-നെയ്മർ-എംബപ്പേ ത്രയം തിളങ്ങണോ? പോച്ചെട്ടിനോക്ക്‌ ഉപദേശങ്ങൾ നൽകി കോന്റെ!

കഴിഞ്ഞ ക്ലബ് ബ്രൂഗെക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസ്സിയും നെയ്മറും എംബപ്പേയും ഒരുമിച്ചിറങ്ങിയത്. എന്നാൽ കളത്തിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ ഈ കൂട്ടുകെട്ടിന് സാധിച്ചിരുന്നില്ല. മാത്രമല്ല ആ മത്സരത്തിൽ പിഎസ്ജി സമനില വഴങ്ങുകയും ചെയ്തിരുന്നു.

തുടർന്ന് ചെറിയ രൂപത്തിലുള്ള വിമർശനങ്ങൾ പിഎസ്ജിക്ക്‌ ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ കൂടുതൽ സമയം ആവിശ്യമാണ് എന്നാണ് ഇതേകുറിച്ച് പോച്ചെട്ടിനോ അറിയിച്ചിരുന്നത്. ഏതായാലും മെസ്സി, നെയ്മർ, എംബപ്പേ ത്രയം തിളങ്ങാൻ വേണ്ടിയുള്ള ഒരു നിർദേശം ഇപ്പോൾ പോച്ചെട്ടിനോക്ക്‌ നൽകിയിരിക്കുകയാണ് മുൻ ഇന്റർ പരിശീലകനായ കോന്റെ. മൂന്ന് പേരെയും സ്വതന്ത്രരായി വിടാതെ ഒരു പ്രത്യേക സ്‌പേസ് മൂവർക്കും വീതിച്ചു നൽകണമെന്നാണ് ഇദ്ദേഹം നിർദേശിച്ചിരിക്കുന്നത്.കോന്റെയുടെ വാക്കുകൾ സ്കൈ സ്‌പോർട് ഇറ്റാലിയ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” മികച്ച താരങ്ങൾ ഇല്ലാത്തതിനാലാണ് പലപ്പോഴും പരിശീലകർ പരാതി പറയാറുള്ളത്.പക്ഷേ നമ്മൾ ഇപ്പോൾ സംസാരിക്കുന്നത് ഒരുപാട് ചോയ്സ് ഉള്ള ടീമിനെ കുറിച്ചും പരിശീലകനെ കുറിച്ചുമാണ്.തീർച്ചയായും അത് പരിഹരിക്കേണ്ട ഒരു പ്രശ്നമാണ്.ടീമിൽ ഒരു ബാലൻസ് അത്യാവശ്യമാണ്. അത്കൊണ്ട് തന്നെ മെസ്സി, നെയ്മർ, എംബപ്പേ എന്നിവർക്ക്‌ ഒരു പ്രത്യേക സ്‌പേസുകൾ പോച്ചെട്ടിനോ നിർദേശിച്ചു നൽകണം.മാത്രമല്ല പൊസെഷൻ ഇല്ലാത്ത സമയത്ത് ഗോൾകീപ്പർക്ക്‌ ഒരു മിനിമം സെക്യൂരിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു സിസ്റ്റം പോച്ചെട്ടിനോ കണ്ടെത്തേണ്ടതുണ്ട് ” ഇതാണ് കോന്റെ പറഞ്ഞിട്ടുള്ളത്.

ഇനി ലീഗ് വണ്ണിൽ ലിയോണിനെയാണ് പിഎസ്‌ജി നേരിടുക. ഈ മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപ്പേ കളിക്കുന്ന കാര്യം സംശയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *