മെസ്സിയെ തടയുന്ന കാര്യം ഡേവിസ് കൈകാര്യം ചെയ്യുമെന്ന് ബയേൺ പ്രസിഡന്റ്‌ !

ചാമ്പ്യൻസ് ലീഗിലെ ബയേൺ- ബാഴ്സ മത്സരത്തിലെ മെസ്സിയുടെ സാന്നിധ്യത്തെ കുറിച്ചാണ് രണ്ട് ദിവസമായി ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്ന മറ്റൊരു കാര്യം. താരത്തെ ലെവന്റോസ്ക്കിയുമായി താരതമ്യം ചെയ്തു കൊണ്ട് ഒട്ടേറെ പേർ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ബാഴ്സ ആരാധകരുടെ പ്രതീക്ഷ എന്നുള്ളത് 2015-ലെ ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെയുള്ള താരത്തിന്റെ പ്രകടനമാണ്. ക്യാമ്പ് നൗവിലെ ആ മത്സരത്തിൽ രണ്ട് ഗോളും ഒരു അസിസ്റ്റുമായിരുന്നു താരം നേടിയത്. ഇപ്പോഴിതാ താരത്തെ തടയുന്ന കാര്യം യുവതാരം അൽഫോൺസോ ഡേവിസ് കൈകാര്യം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ബയേൺ പ്രസിഡന്റ്‌ ആയ കാൾ ഹെയിൻസ് റുമ്മനിഗേ. ഇന്നലെ സ്കൈ സ്പോർട്സ് ജർമനിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിയെ പൂട്ടുന്നതിനെ കുറിച്ച് പറഞ്ഞത്.

” ഈ സീസണിൽ മികച്ച പ്രകടനമാണ് ഡേവിസ് പുറത്തെടുത്തത്. ലീഗിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള റൂക്കി ഓഫ് ദി സീസൺ പുരസ്‌കാരം അദ്ദേഹം നേടി. മെസ്സി അദ്ദേഹത്തിന്റെ സൈഡിൽ ആണ് കളിക്കുന്നതിൽ, മെസ്സിയുടെ കാര്യം അൽഫോൺസോ ഡേവിസ് കൈകാര്യം ചെയ്യും. തീർച്ചയായും ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നറിയാം. എന്നാലും ഇത് താല്പര്യം ജനിപ്പിക്കുന്ന ടാസ്ക് ആണ്. ഈ സീസണിൽ ആർക്കും തന്നെ ഡേവിസിനെ ഡ്രിബ്ൾ ചെയ്തു മുന്നേറാൻ സാധിച്ചിട്ടില്ല. ഇതും അദ്ദേഹത്തിന് അനുകൂലഘടകമാണ് ” ബയേൺ സിഇഒ പറഞ്ഞു. ഇന്ന് രാത്രി 12:30 നാണ് ബാഴ്സ ബയേണിനെ നേരിടുന്നത്.പത്തൊൻപതുകാരനായ ഡേവിസ് 2019 ജനുവരിയിലായിരുന്നു ബയേണിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *