മെസ്സിയിൽ നിന്നും എങ്ങനെ മികച്ച പ്രകടനം പുറത്തെടുപ്പിക്കാം? മുൻ പരിശീലകൻ പറയുന്നു!

മെസ്സിയെ സംബന്ധിച്ചെടുത്തോളം ഒരല്പം പ്രയാസമേറിയ സാഹചര്യത്തിലൂടെയാണ് താരമിപ്പോൾ കടന്നുപോകുന്നത്.റയലിനെതിരെ പെനാൽറ്റി പാഴാക്കിയതോടെ വലിയ രൂപത്തിലുള്ള വിമർശനങ്ങൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നിരുന്നു.ഫ്രഞ്ച് മാധ്യമങ്ങളായിരുന്നു ഇക്കാര്യത്തിൽ മുൻപന്തിയിൽ. എന്നാൽ പലരും മെസ്സിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മുൻ പിഎസ്ജി പരിശീലകനായിരുന്ന ലൂയിസ് ഫെർണാണ്ടസും മെസ്സിക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.മെസ്സിയിൽ നിന്നും പിഎസ്ജിക്ക് എങ്ങനെ മികച്ച പ്രകടനം പുറത്തെടുപ്പിക്കാം എന്നതും ഇദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.മെസ്സിയെ മുന്നേറ്റനിരക്കാരുടെ പിറകിൽ മധ്യത്തിലായി ഉപയോഗിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ നിർദ്ദേശം.ലൂയിസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ബാഴ്സയിൽ മെസ്സി കളിക്കുന്നത് കണ്ടിരുന്നു.അവിടെ നല്ല രൂപത്തിലുള്ള വേഗതയും പാസ് കൺട്രോളും അവിടെയുണ്ടായിരുന്നു.പക്ഷെ പിഎസ്ജിയിൽ അങ്ങനെയല്ല.നെയ്മർ തിരികെ എത്തിയതോട് കൂടി,തന്റെ സ്പീഡ് കൊണ്ട് അദ്ദേഹം ലൈനുകൾ ഭേദിച്ചു.ഇനിയെങ്കിലും മെസ്സിയെ വെറുതെ വിടൂ. പ്രത്യേകിച്ച് റയലിനെതിരെയുള്ള അടുത്ത മത്സരം അവസാനിക്കുന്നത് വരെയെങ്കിലും. മത്സരത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നല്ല പാസുകൾ ഉണ്ടായിരുന്നു. പക്ഷേ പലരും മെസ്സി തളർന്നതായി ആരോപിച്ചു. പക്ഷേ അദ്ദേഹം തളർന്നിട്ടില്ല. റയലിനെതിരെ മികച്ച രൂപത്തിലാണ് മെസ്സി കളിച്ചത്.പിഎസ്ജിയിൽ അദ്ദേഹത്തിന് ആഗ്രഹങ്ങളുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജി നേടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിൽ നിന്നും മികച്ച പ്രകടനം പുറത്തു വരണമെന്ന് മറ്റെല്ലാവരും ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങൾ മെസ്സിയെ മുന്നേറ്റനിരയുടെ പിറകിൽ മധ്യത്തിലായി നിയോഗിക്കണം. വലതു ഭാഗത്തേക്കോ ഇടതു ഭാഗത്തേക്കോ പോവാൻ അദ്ദേഹത്തോട് ആവശ്യപ്പെടരുത്.കൂടാതെ വളരെ പെട്ടെന്ന് അദ്ദേഹത്തിന് ബോളുകൾ കൈമാറാനും ശ്രദ്ധിക്കണം ” ഇതാണ് ലൂയിസ് പറഞ്ഞത്.

കഴിഞ്ഞ മത്സരത്തിൽ പിഎസ്ജിക്ക് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നാന്റെസായിരുന്നു പിഎസ്ജിയെ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *