മെസ്സി,ക്രിസ്റ്റ്യാനോ,നെയ്മർ എന്നിവർക്ക് സാധിക്കാത്ത UCL റെക്കോർഡ് സ്വന്തമാക്കാൻ എംബപ്പേ!

ഈ സീസണിൽ മികച്ച രൂപത്തിലാണ് പിഎസ്ജി സൂപ്പർ താരമായ കിലിയൻ എംബപ്പേ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ആകെ 11 ഗോളുകൾ ഈ സീസണിൽ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇനി ചാമ്പ്യൻസ് ലീഗിൽ അടുത്ത മത്സരത്തിൽ ബെൻഫിക്കക്കെതിരെയാണ് എംബപ്പേ കളത്തിലേക്കിറങ്ങുക.

ഏതായാലും യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു റെക്കോർഡ് ഇപ്പോൾ എംബപ്പേയെ കാത്തിരിക്കുന്നുണ്ട്. ആകെ 55 മത്സരങ്ങളാണ് താരം ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 36 ഗോളുകളും നേടിയിട്ടുണ്ട്. ഇനി കളിക്കുന്ന അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ നേടാൻ കഴിഞ്ഞാൽ,അറുപതോ അതിന് താഴെയുള്ള മത്സരങ്ങളിൽ നിന്നോ ചാമ്പ്യൻസ് ലീഗിൽ 40 ഗോളുകൾ പൂർത്തിയാക്കുന്ന രണ്ടാമത്തെ താരം എന്ന റെക്കോർഡാണ് എംബപ്പേയെ കാത്തിരിക്കുന്നത്.

ഏറ്റവും വേഗത്തിൽ ചാമ്പ്യൻസ് ലീഗിൽ 40 ഗോളുകൾ പൂർത്തിയാക്കിയ താരമെന്ന റെക്കോർഡ് ഇതിഹാസമായ വാൻ നിസ്റ്റൽ റൂയിയുടെ പേരിലാണ്.കേവലം 45 മത്സരങ്ങളിൽ നിന്നാണ് അദ്ദേഹം 40 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയിട്ടുള്ളത്. ഇദ്ദേഹത്തിന് പുറകിൽ രണ്ടാം സ്ഥാനമാണ് എംബപ്പേക്ക് നേടാൻ കഴിയുക.മെസ്സിക്കോ റൊണാൾഡോക്കോ ഈയൊരു നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം ഏറ്റവും വേഗത്തിൽ 40 ഗോളുകൾ പൂർത്തിയാക്കിയ താരങ്ങളുടെ പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് മെസ്സിയും ലെവന്റോസ്ക്കിയുമാണ്. ഇരുവരും 61 മത്സരങ്ങളിൽ നിന്നാണ് 40 ഗോളുകൾ പൂർത്തിയാക്കിയത്. 65 മത്സരങ്ങളിൽ നിന്ന് പൂർത്തിയാക്കിയ നെയ്മറാണ് തൊട്ടു പിറകിലുള്ളത്.

ഏതായാലും ഇനി ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകൾ കൂടി നേടാൻ എംബപ്പേക്ക് അധികം മത്സരങ്ങൾ ഒന്നും വേണ്ടിവന്നേക്കില്ല.അതുകൊണ്ടുതന്നെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 40 ഗോളുകൾ പൂർത്തീകരിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് എംബപ്പേ കരസ്ഥമാക്കുമെന്നുള്ള കാര്യത്തിൽ കാര്യത്തിൽ സംശയങ്ങളുമില്ല.

Leave a Reply

Your email address will not be published. Required fields are marked *