മാഞ്ചസ്റ്ററിനെ കശാപ്പു ചെയ്തത് നെയ്മർ തന്നെ, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് അറിയാം !
പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം വിജയം അനിവാര്യമായ മത്സരമായിരുന്നു ഇന്നലത്തേത്. സമനിലയോ തോൽവിയെ പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് ഭാവിയെ തകിടം മറിക്കുമായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്തേറ്റ തോൽവിക്ക് പിഎസ്ജി ഓൾഡ് ട്രഫോർഡിൽ കണക്കുതീർത്തു. അതിന് ചുക്കാൻ പിടിച്ചതോ സൂപ്പർ താരം നെയ്മർ ജൂനിയറും. മത്സരത്തിലുടനീളം നിറഞ്ഞു കളിച്ച നെയ്മർ ഇരട്ടഗോളുകളാണ് ഓൾഡ് ട്രഫോർഡിൽ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡിഹിയയെ കീഴടക്കിയ നെയ്മർ മത്സരത്തിന്റെ അവസാനം ഒരു ഗോൾ കൂടി നേടികൊടുത്തു കൊണ്ട് മത്സരം പിഎസ്ജിക്ക് സ്വന്തമാക്കുകയായിരുന്നു. നെയ്മറുടെ കോർണറിനെ തുടർന്നാണ് പിഎസ്ജിയുടെ രണ്ടാം ഗോളും പിറന്നത്. ഇതിനാൽ തന്നെ മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം നെയ്മർ ജൂനിയറാണ്. 9.5 ആണ് ഹൂസ്കോർഡ് ഡോട്ട് കോം നെയ്മറിന് നൽകിയിരിക്കുന്ന റേറ്റിംഗ്. പിഎസ്ജി താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.
Neymar Jr vs. Manchester United
— ً (@LSComps) December 3, 2020
pic.twitter.com/dvrs1CREH1
പിഎസ്ജി : 6.86
നെയ്മർ : 9.5
കീൻ : 6.0
എംബപ്പേ : 6.8
പരേഡസ് : 6.1
പെരേര : 7.1
വെറാറ്റി : 7.0
ഫ്ലോറെൻസി : 6.6
മാർക്കിഞ്ഞോസ് : 7.8
കിപ്പമ്പേ : 6.5
ഡയാലോ : 7.1
നവാസ് : 6.8
ഹെരേര : 6.7-സബ്
ഗയെ : 6.3-സബ്
ബക്കെർ : 6.3-സബ്
കെഹ്റർ : 6.1-സബ്
റഫീഞ്ഞ : 7.1-സബ്
6️⃣4️⃣ Games
— Goal (@goal) December 2, 2020
3️⃣8️⃣ Goals
2️⃣7️⃣ Assists
Neymar just LOVES the Champions League ❤️ pic.twitter.com/NSkfERmhcp