മത്സരമേതായാലും മെന്റാലിറ്റി ഒന്ന് തന്നെ : ക്രിസ്റ്റ്യാനോയെ കുറിച്ച് സോൾഷെയർ!

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അടുത്ത മത്സരത്തിന് ഇന്നിറങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് നടക്കുന്ന മത്സരത്തിൽ അറ്റലാന്റയാണ് യുണൈറ്റഡിന്റെ എതിരാളികൾ.അറ്റലാന്റയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.

കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റയെ യുണൈറ്റഡ് കീഴടക്കിയിരുന്നു. രണ്ടു ഗോളുകൾക്ക്‌ പിറകിൽ നിന്ന ശേഷം മൂന്നു ഗോളുകൾ യുണൈറ്റഡ് തിരിച്ചടിക്കുകയായിരുന്നു.അന്ന് ക്രിസ്റ്റ്യാനോയായിരുന്നു വിജയഗോൾ നേടിയത്. കഴിഞ്ഞ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിലും ക്രിസ്റ്റ്യാനോ ഗോൾ നേടിയിരുന്നു. മത്സരമേതായാലും ക്രിസ്റ്റ്യാനോയുടെ മെന്റാലിറ്റി ഒന്ന് തന്നെയാണ് എന്നാണ് ഇതേക്കുറിച്ച് സോൾഷെയർ പറഞ്ഞത്. ഇന്നലത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മത്സരമേതായാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മെന്റാലിറ്റി ഒന്ന് തന്നെയാണ്. അദ്ദേഹം എപ്പോഴും മോട്ടിവേറ്റഡാണ്. അത്കൊണ്ട് തന്നെ ഞങ്ങളും മോട്ടിവേറ്റഡാണ്.അറ്റലാന്റക്ക്‌ ഒരു യുണീക്കായ കളിശൈലിയുണ്ട്. വ്യത്യസ്തമായ വഴിയിലൂടെ വിജയിക്കാൻ ആയിരിക്കും അവരുടെ ശ്രമം. പക്ഷേ ഞങ്ങൾ പഴയ പോലെ തന്നെയായിരിക്കും. എപ്പോഴും എതിരാളികൾക്ക്‌ പ്രശ്നങ്ങൾ സൃഷ്ടിക്കാനാ
യിരിക്കും ഞങ്ങൾ ശ്രമിക്കുക ” സോൾഷെയർ പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഏറെക്കുറെ നോക്കോട്ട് റൗണ്ട് ഉറപ്പിക്കാൻ യുണൈറ്റഡിന് സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!