ബാഴ്‌സയെ എംഎസ്ജി ത്രയം നയിക്കും, മത്സരത്തിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ !

ഫുട്ബോൾ ലോകം കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ആ തീപ്പാറും പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ബുണ്ടസ്‌ലിഗയിലും ചാമ്പ്യൻസ് ലീഗിലും സർവാധിപത്യം പുലർത്തിയ ശേഷം എത്തുന്ന ബയേണും ഒരുപിടി സൂപ്പർ താരങ്ങളുമായെത്തുന്ന ബാഴ്സയുമാണ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ പോരടിക്കുന്നത്. ഒരു പാദം മാത്രമേ ഒള്ളൂ എന്നതിനാൽ ജയിക്കുന്നവരെ കാത്തിരിക്കുന്നത് സെമി ഫൈനൽ ആണ്. അതിനാൽ തന്നെ ഇരുടീമുകളും ജീവൻമരണ പോരാട്ടമായിരിക്കും കാഴ്ച്ചവെക്കുക എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. സൂപ്പർ താരമായ ലയണൽ മെസ്സിയാണ് ബാഴ്സ ആരാധകരുടെ പ്രതീക്ഷകൾ. എന്നാൽ ഗോളടിയന്ത്രം റോബർട്ട്‌ ലെവന്റോസ്ക്കിയാണ് ബയേൺ ആരാധകരുടെ പ്രതീക്ഷകൾ.

തങ്ങളുടെ സൂപ്പർ താരങ്ങളെയെല്ലാം ഉൾപ്പെടുത്തി കൊണ്ടാണ് ബാഴ്‌സ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മറുഭാഗത്ത് ബയേണിനും സ്‌ക്വാഡിൽ ആശങ്കകൾ ഒന്നുമില്ല. ഹൂസ്‌കോർഡ് ഡോട്ട് കോമിന്റെ സാധ്യത ലൈനപ്പ് പ്രകാരം എംഎസ്ജി ത്രയം തന്നെയായിരിക്കും ബാഴ്സയെ നയിക്കുക. 4-3-3 ശൈലി തന്നെയാണ് സെറ്റിയൻ കൈക്കൊള്ളുക എന്നാണ് അറിയാൻ കഴിയുന്നത്. മധ്യനിരയിൽ ബുസ്കെറ്റ്സ്, റാക്കിറ്റിച്, ഡിജോങ് എന്നിവരായിരിക്കും. കഴിഞ്ഞ മത്സരത്തിൽ സസ്‌പെൻഷൻ കാരണം ബുസ്ക്കെറ്റ്‌സിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. ആൽബ, ലെങ്ലെറ്റ്, പിക്വേ, സെമെടോ എന്നിവരായിരിക്കും പ്രതിരോധത്തിൽ. ടെർ സ്റ്റീഗൻ വലകാക്കും. അതേ സമയം കളിക്കാൻ സജ്ജനാണെങ്കിലും ആദ്യഇലവനിൽ ഇടം നേടാൻ ഡെംബലെക്ക് കഴിഞ്ഞേക്കില്ല.

അതേ സമയം 4-2-3-1 എന്ന ശൈലി ആയിരുക്കും ബയേൺ കോച്ച് ഫ്ലിക്ക് ഉപയോഗിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. ലെവന്റോസ്ക്കിയെ മുൻ നിർത്തിയായിരിക്കും ആക്രമണങ്ങൾ. ഗ്നാബ്രി, മുള്ളർ, പെരിസിച്, എന്നിവരുണ്ടാവും. പിറകിൽ തിയാഗോ, ഗോറെട്സ്ക്ക, എന്നിവർ മധ്യനിരയിൽ ഉണ്ടാവും. ഡിഫൻസിൽ ബോട്ടെങ്, കിമ്മിച്ച്, അലാബ, ഡേവിസ് എന്നിവരായിരിക്കും. ന്യൂയർ വലക്കാക്കും.ഇതാണ് ബയേണിന്റെ സാധ്യത ലൈനപ്പ്.

Leave a Reply

Your email address will not be published. Required fields are marked *