ബാഴ്സയുടെ ഇപ്പോഴത്തെ നിലവാരം പോരെന്ന് മെസ്സി

വരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ ഇപ്പോഴത്തെ നിലവാരത്തിൽ ബാഴ്സ കളിച്ചാൽ അത് സാധ്യമാവില്ലെന്ന് സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം സ്പോർട്ടിന് അനുവദിച്ച അഭിമുഖത്തിലാണ് മെസ്സി ബാഴ്സയെ പറ്റിയുള്ള ആശങ്കകൾ പങ്കുവെച്ചത്. കിരീടം നേടാനുള്ള കപ്പാസിറ്റി ബാഴ്സയ്ക്കുണ്ടെന്നും പക്ഷെ ഈ നിലവാരത്തിൽ കളിച്ചാൽ അത് സാധ്യമാവില്ലെന്നുമാണ് മെസ്സിയുടെ അഭിപ്രായം. ബാഴ്സയുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്നാണ് മെസ്സിയുടെ നിലപാട്.

” ഞങ്ങൾക്കുള്ള സ്‌ക്വാഡിൽ എനിക്ക് യാതൊരു വിധസംശയങ്ങളുമില്ല. അവശേഷിക്കുന്നതെല്ലാം വിജയിക്കാൻ ബാഴ്സക്ക് കഴിയുമെന്ന കാര്യത്തിലോ എനിക്ക് സംശയങ്ങളൊന്നുമില്ല. പക്ഷെ ഞങ്ങൾ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ അത് സാധ്യമാവില്ല. എല്ലാവർക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവും. പക്ഷെ എന്റെ അഭിപ്രായം വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. എല്ലാ വർഷവും ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിക്കാറുണ്ട്. അത്കൊണ്ട് എനിക്കറിയാം ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നത് അസാധ്യമായ കാര്യമല്ല എന്ന്. പക്ഷെ നിലവിലെ നിലവാരത്തിൽ ബാഴ്സ കളിച്ചുകൊണ്ടിരുന്നാൽ ക്ലബിന് ചാമ്പ്യൻസ് ലീഗ് നേടൽ അസാധ്യമാവും ” മെസ്സി സ്പോർട്ടിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *