ബയേണിനെതിരെ എന്ത് ചെയ്യണമെന്ന് തങ്ങൾക്കറിയില്ലെന്ന് ബാഴ്സ താരം !

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ആരാധകർ തീപ്പാറും പോരാട്ടം പ്രതീക്ഷിച്ചിരിക്കുന്ന ഒരു മത്സരമാണ് ബയേൺ മ്യൂണിക്കും എഫ്സി ബാഴ്സലോണയും തമ്മിലുള്ള പോരാട്ടം. സാധ്യതകൾ അളന്നു നോക്കുകയാണെങ്കിൽ ഒരല്പം മുൻതൂക്കം ബയേണിന് ഉണ്ടെങ്കിലും ബാഴ്സയെ ഒരു കാരണവശാലും വിജയസാധ്യതകളിൽ നിന്ന് തള്ളികളയാൻ പറ്റില്ല. ഇതേ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ബാഴ്സ താരം സെർജി റോബർട്ടോ. ആര് വേണമെങ്കിലും ജയിക്കാമെന്നും തോൽക്കാമെന്നും അഭിപ്രായപ്പെട്ട റോബർട്ടോ ബയേണിനെതിരെ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും അറിയിച്ചു. മാർക്കയാണ് താരത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മത്സരം ഒരു ഫൈനൽ പോലെയാണെന്നും ചാമ്പ്യൻസ് ലീഗിൽ ഫേവറേറ്റുകൾ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

” ചാമ്പ്യൻസ് ലീഗിൽ ഫേവറേറ്റുകൾ ഇല്ല. ആര് വേണമെങ്കിലും തോൽക്കുകയും വിജയിക്കുകയും ചെയ്യാം. ഇതൊരു വൺ-ഓഫ് ഗെയിം ആണ്. ഒരു ഫൈനലിനെ പോലെയാണ് ഈ മത്സരം. ബയേണിനെതിരെ എന്താണ് ഞങ്ങൾക്ക് വേണ്ടതെന്നും എന്താണ് ഞങ്ങൾ ചെയ്യേണ്ടതെന്നും ഞങ്ങൾക്കറിയില്ല. ഞങ്ങൾ ആ മത്സരത്തിന് വേണ്ടി തയ്യാറായി കൊണ്ടിരിക്കുകയാണ്. അവരുടെ ബലഹീനതകൾ പഠിച്ചു കൊണ്ടിരിക്കുകയുമാണ്. ഞങ്ങളുടെ മുൻപിലുള്ള ഒരേയൊരു ലക്ഷ്യം ലിസ്ബണിൽ ഉള്ള ഈ പോരാട്ടം മറികടക്കുക എന്നാണ്. അതിന് ശേഷമാണ് മുന്നോട്ടുള്ളതിനെ കുറിച്ച് ചിന്തിക്കുകയൊള്ളൂ ” റോബർട്ടോ പറഞ്ഞു. ഓഗസ്റ്റ് പതിനാലാം തിയ്യതി വെള്ളിയാഴ്ചയാണ് ബാഴ്സ-ബയേൺ മത്സരം. ഇന്ത്യൻ സമയം രാത്രി 12:30-നാണ് മത്സരം ലിസ്ബണിലെ മൈതാനത്ത് വെച്ച് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *