ഫിനാൻഷ്യൽ ഫെയർ പ്ലേ,പിഎസ്ജിയടക്കം എട്ട് വമ്പൻ ക്ലബുകൾക്ക് യുവേഫയിൽ നിന്നും പണി കിട്ടി!

ഫിനാൻഷ്യൽ ഫെയർ പ്ലേയുമായി ബന്ധപ്പെട്ടുകൊണ്ട് ഫുട്ബോൾ ലോകത്തെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾ നിയമലംഘനം നടത്തിക്കഴിഞ്ഞു എന്നുള്ളത് നേരത്തെ തന്നെ പല മാധ്യമങ്ങളും കണ്ടെത്തി കഴിഞ്ഞിരുന്നു. ഈ ക്ലബ്ബുകൾക്കെല്ലാം യുവേഫ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സാമ്പത്തിക ക്രമക്കേടുകൾ നടത്തി എന്ന് കണ്ടെത്തിയ 8 പ്രമുഖ ക്ലബ്ബുകൾക്ക് മേൽ നടപടി കൈക്കൊണ്ടിട്ടുണ്ട്.

യുവേഫയുടെ ദി ക്ലബ് ഫൈനാൻഷ്യൽ കൺട്രോൾ ബോഡിയാണ് ഇപ്പോൾ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യം യുവേഫ ഒഫീഷ്യലായി സ്ഥിരീകരിച്ചിട്ടുണ്ട്.പിഎസ്ജി,എസി മിലാൻ,മൊണാക്കോ,റോമ,ബെസിക്റ്റ്സ്,ഇന്റർ മിലാൻ,യുവന്റസ്,മാഴ്സെ തുടങ്ങിയ ക്ലബ്ബുകൾക്കാണ് പിഎസ്ജി നടപടി എടുത്തിട്ടുള്ളത്. 2018 മുതൽ 2021 വരെയുള്ള വർഷങ്ങളിലെ സാമ്പത്തിക നിയമങ്ങൾ ഈ ക്ലബ്ബുകൾ ക്രമക്കേടുകൾ നടത്തി എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.

ഈ എട്ട് ക്ലബ്ബുകളിൽ നിന്നായി ആകെ 172 മില്യൺ യൂറോ പിഴയായി കൊണ്ട് ചുമത്താൻ യുവേഫ തീരുമാനിച്ചിട്ടുണ്ട്. ഈ തുകയുടെ 15 ശതമാനം അഥവാ 26 മില്യൺ യൂറോ നിർബന്ധമായും ക്ലബ്ബുകൾ നൽകേണ്ടതുണ്ട്. ബാക്കി വരുന്ന 85 ശതമാനം അഥവാ 146 മില്യൺ യുറോ ചില കണ്ടീഷനുകൾക്ക് അനുസൃതമായി നൽകിയാൽ മതി.

ഏറ്റവും കൂടുതൽ പിഴ ചുമത്തപ്പെട്ട ക്ലബ്ബ് പിഎസ്ജി തന്നെയാണ്.65 മില്യൺ യുറോയാണ് പിഎസ്ജി ആകെ നൽകേണ്ടത്. ഇതിൽ 10 മില്യൻ യൂറോ നിർബന്ധമായും ക്ലബ്ബ് നൽകേണ്ടിവരും. ബാക്കി വരുന്ന തുക കണ്ടീഷനുകൾക്ക് അനുസൃതമായാണ് നൽകുക. അതേസമയം സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ എല്ലാ സാമ്പത്തിക നിയമങ്ങളും പാലിച്ചിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമായ കാര്യമായി മാറി.

ഏതായാലും ക്ലബ്ബുകൾക്ക് യുവേഫ ചുമത്തിയ പിഴയും നിർബന്ധമായും നൽകേണ്ട അൺകണ്ടീഷനൽ എമൗണ്ടും താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *