പ്രതിസന്ധികൾ വിട്ടൊഴിയാതെ റയൽ, അറ്റലാന്റക്കെതിരെ വിയർപ്പൊഴുക്കേണ്ടി വരും!

ചാമ്പ്യൻസ് ലീഗിൽ അടുത്ത മിഡ്‌വീക്കിൽ നടക്കുന്ന മത്സരത്തിലാണ് റയൽ മാഡ്രിഡ്‌ കളത്തിലേക്കിറങ്ങുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയ അറ്റലാന്റയാണ് ഇത്തവണ പ്രീ ക്വാർട്ടറിൽ റയലിന്റെ എതിരാളികൾ. എന്നാൽ ഈ മത്സരത്തിനൊരുങ്ങും മുമ്പേ നിരവധി പ്രതിസന്ധികളാണ് റയലിനെ അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്. പുതുതായി സൂപ്പർ താരം കരിം ബെൻസിമക്കേറ്റ പരിക്കാണ് റയലിന് തിരിച്ചടിയേൽപ്പിച്ചിരിക്കുന്നത്.

നിലവിൽ ബെൻസിമക്ക് പുറമേ ഈഡൻ ഹസാർഡ്, സെർജിയോ റാമോസ്, ഡാനി കാർവഹൽ, റോഡ്രിഗോ, വാൽവെർദേ, മാഴ്‌സെലോ, മിലിറ്റാവോ എന്നിവരെല്ലാം തന്നെ പരിക്കിന്റെ പിടിയിലാണ്. ഇതിൽ തന്നെ ബെൻസിമ, റാമോസ്, കാർവഹൽ എന്നിവരുടെ പരിക്കാണ് റയലിന് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ബെൻസിമ ഇല്ലാത്ത സാഹചര്യത്തിൽ റയലിന്റെ ഗോളടി ചുമതല ആര് ഏറ്റെടുക്കും എന്നുള്ളതാണ് വലിയ തലവേദന. നിലവിൽ ബെൻസിമക്ക് പിറകിൽ കൂടുതൽ ഗോൾ റയൽ താരങ്ങൾ മധ്യനിര താരങ്ങളാണ്. അഞ്ച് ഗോളുകൾ കാസമിറോയും നാല് ഗോളുകൾ നേടിയ മോഡ്രിച്ചുമാണ് പിറകിലുള്ളത്. മുന്നേറ്റനിര താരങ്ങൾ ഗോളടിക്കാത്തതാണ് റയൽ നേരിടുന്ന പ്രശ്നം. അത്കൊണ്ട് തന്നെ അറ്റലാന്റക്കെതിരെ റയൽ വിജയം നേടണമെങ്കിൽ വിയർപ്പൊഴുക്കേണ്ടി വരുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *