പിഎസ്ജി VS ബയേൺ, വിന്നർമാരെയും ലൂസർമാരെയും അറിയൂ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെ പരാജയപ്പെടുത്താൻ ബയേണിന് സാധിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർ താരം കിങ്സ്ലി കോമാൻ നേടിയ ഗോളാണ് ബയേണിന് വിജയം സമ്മാനിച്ചത്.പിഎസ്ജിയുടെ മൈതാനത്ത് വെച്ചാണ് ബയേൺ വിജയം സ്വന്തമാക്കിയിട്ടുള്ളത്.

ഈ മത്സരത്തിൽ മികച്ച് നിന്നവരെയും മോശം നിന്നവരെയും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് വേർ തിരിച്ച് എടുത്തിട്ടുണ്ട്.വിന്നർമാർ,ലൂസർമാർ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്. അത്തരത്തിലുള്ളവരെ നമുക്കൊന്ന് പരിശോധിക്കാം.

വിന്നർ : കിങ്സ്ലി കോമാൻ.

താരത്തിന്റെ ഗോളാണ് ബയേണിന് ഈ അനിവാര്യമായ വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതിന് മുമ്പും പിഎസ്ജിക്കെതിരെ ഗോൾ നേടിയിട്ടുള്ള താരമാണ് കിങ്സ്ലി കോമാൻ.

ലൂസർ : നെയ്മർ

നിർണായകമായ ഈ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയ താരമാണ് നെയ്മർ. മാത്രമല്ല നിരവധി വിവാദങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി നിലകൊള്ളുന്നുണ്ട്. നെയ്മറെ ക്ലബ്ബ് വിൽക്കുന്നത് തന്നെയാണ് നല്ലതെന്നും ഇപ്പോൾ ഗോൾ ഡോട്ട് കോം പ്രതിപാദിക്കുന്നുണ്ട്.

വിന്നർ : ജൂലിയൻ നഗൽസ്മാൻ

പിഎസ്ജിക്ക് മേൽ ടാക്ടിക്കൽ ആയി വിജയം നേടാൻ ബയേൺ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. മത്സരത്തിൽ ബയേൺ തന്നെയാണ് ആധിപത്യം പുലർത്തിയിട്ടുള്ളത്.

വിന്നർ :കിലിയൻ എംബപ്പേ

പിഎസ്ജി ഒരു ഗോൾ വഴങ്ങിയതോടുകൂടിയാണ് ഗാൾട്ടിയർ എംബപ്പേയെ കളത്തിലേക്ക് കൊണ്ടുവന്നത്. മികച്ച പ്രകടനമാണ് പിന്നീട് എംബപ്പേ നടത്തിയത്.രണ്ട് തവണ അദ്ദേഹം വലയിൽ പന്ത് എത്തിച്ചുവെങ്കിലും ഓഫ്സൈഡ് വിധിക്കുകയായിരുന്നു.

ലൂസർ : അഷ്‌റഫ് ഹക്കീമി

മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല പരിക്കു മൂലം രണ്ടാം പകുതി കളിക്കാനും അദ്ദേഹത്തിന് സാധിച്ചില്ല.

ലൂസർ : ഗാൾട്ടിയർ

സ്വന്തം മൈതാനത്ത് പോലും വിജയിക്കാൻ പിഎസ്ജിയുടെ പരിശീലകന് സാധിക്കാതെ പോവുകയായിരുന്നു. തുടർച്ചയായ മൂന്നാം തോൽവിയും ഈ വർഷത്തെ അഞ്ചാം തോൽവിയുമാണ് പിഎസ്ജി വഴങ്ങിയിട്ടുള്ളത്.

ഇതൊക്കെയാണ് ഗോൾ ഡോട്ട് കോം തരം തിരിച്ചിട്ടുള്ളത്. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *