പിഎസ്ജിയിൽ സമ്മർദ്ദം കൂടുതൽ, വിശദീകരിച്ച് ഡോണ്ണാരുമ!

കഴിഞ്ഞ സമ്മറിലായിരുന്നു ജിയാൻ ലൂയിജി ഡോണ്ണാരുമ എസി മിലാൻ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്. യൂറോ കപ്പിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഗോൾകീപ്പറായ ഡോണ്ണാരുമയായിരുന്നു.നിലവിൽ പിഎസ്ജിയിൽ നവാസും ഡോണ്ണാരുമയുമാണ് മാറിമാറി ഗോൾവല കാക്കാറുള്ളത്.

ഏതായാലും പിഎസ്ജിയിൽ ഒരല്പം സമ്മർദം കൂടുതലാണ് എന്നുള്ള കാര്യം ഡോണ്ണാരുമ സമ്മതിച്ചിട്ടുണ്ട്.എല്ലാ കിരീടങ്ങളും നേടാൻ ആഗ്രഹിക്കുന്ന ഒരു മികച്ച ക്ലബ്ബിൽ ആയത് കൊണ്ടാണ് ഈ സമ്മർദ്ദമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഫ്രാൻസ് ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോണ്ണാരുമയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ചാമ്പ്യൻസ് ലീഗിനെ മാത്രം ലക്ഷ്യം വെച്ചല്ല കളിക്കുന്നത്. കാരണം അത് ഞങ്ങളിൽ തന്നെ സമ്മർദ്ദമുണ്ടാക്കും.അത് കേവലം ലക്ഷ്യങ്ങളിലൊന്ന് മാത്രമാണ്.ഞങ്ങളെ പോലെ ചാമ്പ്യൻസ് ലീഗ് നേടണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് മികച്ച ക്ലബുകളുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങൾ വിനയത്തോടു കൂടി മുന്നോട്ടുപോകേണ്ടതുണ്ട്.നന്നായി ഹാർഡ് വർക്ക്‌ ചെയ്യണം. ഓരോ മത്സരത്തെ കുറിച്ചും ചിന്തിക്കണം.അങ്ങനെ അവസാനത്തിൽ ഞങ്ങൾക്ക് കിരീടങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.എസി മിലാനിലേക്കാൾ പിഎസ്ജിയിൽ ഒരല്പം സമ്മർദ്ദം കൂടുതലുണ്ട് എന്നുള്ളത് ശരിയാണ്.കാരണം രണ്ട് ക്ലബ്ബുകൾക്കും വ്യത്യസ്തമായ ലക്ഷ്യങ്ങളാണുള്ളത്.എല്ലാം കിരീടങ്ങളും നേടാനാഗ്രഹിക്കുന്ന ഒരു മികച്ച ക്ലബിലാണ് ഞാനിപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ഒരല്പം സമ്മർദ്ദം കൂടുതലാണ് എന്നുള്ളത് സത്യമാണ് ” ഡോണ്ണാരുമ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയലാണ് പിഎസ്ജിയുടെ എതിരാളികൾ. ഡോണ്ണാരുമ ഇതുവരെ ചാമ്പ്യൻസ് ലീഗ് നോക്കോട്ട് മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!