പിഎസ്ജിക്കിന്ന് ലീപ്സിഗ് വെല്ലുവിളി, സാധ്യത ലൈനപ്പ് ഇങ്ങനെ !

ഫുട്ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് വിസിൽ മുഴങ്ങും. ലിസ്ബണിൽ വെച്ച് നടക്കുന്ന ആദ്യ സെമിയിൽ ഇന്ന് പിഎസ്ജി മറികടക്കേണ്ടത് ബുണ്ടസ്ലിഗയിലെ പുത്തൻ താരോദയങ്ങളായ ആർബി ലീപ്സിഗിനെയാണ്. അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കിയാണ് ലീപ്സിഗിന്റെ വരവെങ്കിൽ അറ്റലാന്റയെ മറികടന്നാണ് പിഎസ്ജി വരുന്നത്. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം.

പിഎസ്ജി നിരയിൽ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ എയ്ഞ്ചൽ ഡി മരിയ എന്നിവരായിരിക്കും ഇന്ന് മുന്നേറ്റനിരയെ നയിക്കുക.കഴിഞ്ഞ മത്സരം കളിച്ച ഇകാർഡി, സറാബിയ എന്നിവർക്കിന്ന് ആദ്യഇലവനിൽ ഇടം നേടാൻ കഴിയില്ല എന്നാണ് അറിയാൻ കഴിയുന്നത്. പരിക്ക് മൂലം കഴിഞ്ഞ മത്സരത്തിൽ ആദ്യഇലവനിൽ ഇടം നേടാൻ കഴിയാതെ പോയ എംബാപ്പെ ആദ്യഇലവനിൽ ഇടംനേടുമെന്ന് ടുഷേൽ അറിയിച്ചിരുന്നു. സസ്പെൻഷൻ തീർന്ന മരിയയും ഇന്ന് ആദ്യഇലവനിൽ എത്തിയേക്കും.

4-3-3 എന്ന ഫോർമേഷൻ തന്നെയാണ് ടുഷേൽ ഉപയോഗിക്കുക. പക്ഷെ ഇന്നത്തെ ഏറ്റവും വലിയ തിരിച്ചടി ഗോൾകീപ്പർ കെയ്‌ലർ നവാസ് കളിക്കില്ല എന്നുള്ളതാണ്. പകരം സെക്കന്റ്‌ കീപ്പർ സെർജിയോ റിക്കോ വലകാത്തേക്കും. നവാസിന്റെ അഭാവം പിഎസ്ജിക്ക് വെല്ലുവിളിയാവുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതേസമയം മധ്യനിരയിലേക്ക് വന്നാൽ രണ്ട് മാറ്റങ്ങൾ കാണാൻ സാധിക്കും. പരിക്കിൽ നിന്ന് മുക്തനായ മാർകോ വെറാറ്റി കളിക്കുമെന്നാണ് ഒടുവിലെ വിവരം. കൂടാതെ ലിയാൻഡ്രോ പരേഡസും ആദ്യഇലവനിൽ ഇടം നേടിയേക്കും. ഇരുവർക്കും പുറമെ മാർക്കിഞ്ഞോസിനെയാണ് മധ്യനിരയിൽ ടുഷേൽ നിയോഗിക്കുക. ആൻഡർ ഹെരേര, ഗുയെ എന്നിവർക്ക് സ്ഥാനം ലഭിക്കില്ല. പ്രതിരോധനിരയിൽ കഴിഞ്ഞ മത്സരത്തിലെ അതേ താരങ്ങൾ തന്നെ കളിക്കും. കിംപ്പെമ്പേ, സിൽവ, കെഹ്‌റർ, ബെർനാട്ട് എന്നിവർ തന്നെയാണ് ഡിഫൻസിൽ. ഇലവൻ ഇങ്ങനെ.

Formation: 4-3-3

Goalkeeper: Sergio Rico

Defense: Juan Bernat, Presnel Kimpembe, Thiago Silva, Thilo Kehrer

Midfielder: Marquinhos, Marco Verratti, Leandro Paredes

Forwards: Kylian Mbappé, Neymar Jr., Angel Di Maria

Leave a Reply

Your email address will not be published. Required fields are marked *