പരിക്ക്, ഇന്ററിന്റെ സൂപ്പർ സ്‌ട്രൈക്കർ റയൽ മാഡ്രിഡിനെതിരെ കളിച്ചേക്കില്ല !
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ബിയിൽ ഇന്ന് കരുത്തർ തമ്മിലുള്ള പോരാട്ടമാണ്. സ്പാനിഷ് അതികായകൻമാരായ റയൽ മാഡ്രിഡും ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലാനും തമ്മിലാണ് കൊമ്പുകോർക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക. എന്നാൽ വലിയ തോതിലുള്ള തിരിച്ചടിയാണ് ഇന്റർമിലാന് മത്സരത്തിന് മുന്നോടിയായി ലഭിച്ചിരിക്കുന്നത്. ഇന്റർ മിലാന്റെ സൂപ്പർ സ്‌ട്രൈക്കർ റൊമേലു ലുക്കാക്കുവിന് പരിക്ക് മൂലം റയൽ മാഡ്രിഡിനെതിരെയുള്ള മത്സരം നഷ്ടമായേക്കും. താരത്തിന്റെ കാൽതുടക്കാണ് പരിക്കേറ്റിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ഷാക്തറിനെതിരെയുള്ള മത്സരത്തിന് ശേഷം താരം സ്കാൻ നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് പരിക്ക് സ്ഥിരീകരിച്ചത്. ഇന്നലെ നടന്ന പരിശീലനത്തിൽ താരത്തിന് പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് മത്സരം നഷ്ടമാവുമെന്നുറപ്പായത്.
A big blow for Inter 😫
— Goal News (@GoalNews) November 2, 2020
റയൽ മാഡ്രിഡിനെ നേരിടാനുള്ള സ്‌ക്വാഡിൽ നിന്നും പരിശീലകൻ കോന്റെ താരത്തെ ഒഴിവാക്കിയിട്ടുണ്ട്. താരത്തിന്റെ പരിക്ക് ഇന്റർമിലാൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പാർമക്കെതിരെയുള്ള മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ഇനി സിരി എയിൽ അറ്റലാന്റയെയാണ് ഇന്ററിന് നേരിടാനുള്ളത്. ആ മത്സരത്തിൽ താരം തിരിച്ചു വരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണിൽ ഇന്ററിന്റെ ടോപ് സ്‌കോററായ താരം ഈ സീസണിൽ സിരി എയിൽ ഇതുവരെ അഞ്ച് ഗോളുകൾ കണ്ടെത്തി കഴിഞ്ഞു. ഇന്ററിനെ സംബന്ധിച്ചെടുത്തോളവും റയലിനെ സംബന്ധിച്ചെടുത്തോളവും ഇന്നത്തെ മത്സരം വളരെ നിർണായകമാണ്. രണ്ട് മത്സരങ്ങളിൽ രണ്ട് പോയിന്റുകൾ മാത്രമുള്ള ഇന്റർ മൂന്നാം സ്ഥാനത്തും ഒരു പോയിന്റ് മാത്രമുള്ള റയൽ നാലാം സ്ഥാനത്തുമാണ് തുടരുന്നത്.
Romelu Lukaku out of Inter Milan clash vs Real Madrid with thigh injury https://t.co/PvfzdOl3wj
— Nigeria Newsdesk (@NigeriaNewsdesk) November 2, 2020