ഞാൻ റാമോസിനെയും റാമോസ് എന്നെയും മികച്ചവനാക്കി : വരാനെ !

സൂപ്പർ താരം സെർജിയോ റാമോസില്ലാതെ റയൽ മാഡ്രിഡ്‌ പ്രതിരോധനിര ദുർബലമാണ് എന്നുള്ളത് കണക്കുകൾ ചൂണ്ടികാണിച്ചു തന്നെ കാര്യമാണ്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗിൽ റാമോസിന്റെ അഭാവത്തിൽ കളിച്ച മിക്ക മത്സരങ്ങളിലും റയൽ മാഡ്രിഡ്‌ പരാജയപ്പെട്ടിരുന്നു. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ചാമ്പ്യൻസ് ലീഗിൽ ഷാക്തർ ഡോണസ്‌ക്കിനെതിരെയുള്ള മത്സരത്തിൽ റയൽ മാഡ്രിഡ്‌ അട്ടിമറി തോൽവിയേറ്റുവാങ്ങിയത്. കൂടാതെ റാമോസ് ഇല്ലാത്ത മത്സരങ്ങളിൽ മിക്കതിലും സഹതാരമായ. വരാനെക്ക് അടിതെറ്റാറുണ്ട്. പക്ഷെ അത് തന്റെ മാത്രം പിഴവല്ലെന്ന് ഉറച്ചു വിശ്വസിച്ചിരിക്കുകയാണ് താരം. ടീമിന്റെ പ്രകടനത്തിനെ അത് ബാധിക്കുന്നുണ്ടെന്നും ഇത് എല്ലാവരെയും സംബന്ധിക്കുന്ന വിഷയവുമാണ് എന്നുമാണ് ഈ ഫ്രഞ്ച് താരം അഭിപ്രായപ്പെട്ടിരിക്കുന്നത്. താൻ റാമോസിനെയും റാമോസ് തന്നെയും കൂടുതൽ മികവുറ്റതാക്കി എന്നാണ് വരാനെയുടെ അഭിപ്രായം. ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു വരാനെ.

” ഞങ്ങൾ രണ്ടു ഒരുമിച്ച് ഡിഫൻഡ് ചെയ്യുമ്പോൾ എനിക്കൊരുപാട് ആശ്വാസം തോന്നാറുണ്ട് എന്നുള്ളത് സത്യമാണ്. പക്ഷെ ടീം നന്നായി ഡിഫൻഡ് ചെയ്തിട്ടില്ലെങ്കിൽ ഞങ്ങൾക്ക് ഒരുപാട് സങ്കീർണമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നു. ചാമ്പ്യൻസ് ലീഗിൽ റാമോസില്ലാതെ ഞങ്ങൾ അത്ര നല്ല രീതിയിൽ അല്ല എന്നുള്ളത് സത്യമാണ്. പക്ഷെ ഇത് ഞങ്ങളെ എല്ലാവരെയും സംബന്ധിക്കുന്ന വിഷയമാണ്. ഞാൻ അദ്ദേഹത്തെ മികച്ചവനാക്കിയിട്ടുണ്ട് അത്പോലെ തന്നെ അദ്ദേഹം എന്നെയും മികച്ചവനാക്കിയിട്ടുണ്ട് ” വരാനെ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ഇന്റർമിലാനെതിരെ നടക്കുന്ന മത്സരം റയലിനെ സംബന്ധിച്ചെടുത്തോളം വളരെ നിർണായകമാണ്. കേവലം ഒരു പോയിന്റ് മാത്രമാണ് റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!