നെയ്മർ സംസാരം മാത്രമേയൊള്ളൂ, ഒന്നും ചെയ്യുന്നില്ല : കാപ്പെല്ലോ.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ രണ്ടാം പാദ സെമി ഫൈനലിൽ പിഎസ്ജി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റിയോട് പരാജയപ്പെട്ടിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-1 ന്റെ തോൽവി ഏറ്റുവാങ്ങി കൊണ്ട് പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുകയായിരുന്നു. ഈ മത്സരത്തിന് മുന്നേ ഒരുപാട് ആത്മവിശ്വാസത്തോടെയായിരുന്നു പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർ സംസാരിച്ചിരുന്നത്. വിജയിക്കാൻ വേണ്ടി മരണം വരെ പോരാടാൻ തയ്യാറാണെന്നും തിരിച്ചു വരാൻ തങ്ങൾക്ക് കഴിയുമെന്നുള്ള ആത്മവിശ്വാസമൊക്കെ താരം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ കളത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനോ ജയം നേടാനോ നെയ്മർക്കോ സംഘത്തിനോ കഴിഞ്ഞില്ല. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുൻ ഇതിഹാസതാരം കാപ്പെല്ലോ.നെയ്മർ സംസാരം മാത്രമേ ഒള്ളൂ എന്നും നായകനെ പോലെയുള്ളത് ഒന്നും തന്നെ നെയ്മർ ചെയ്യുന്നില്ല എന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. മത്സരശേഷം സ്കൈ സ്‌പോർട് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” മാഞ്ചസ്റ്റർ സിറ്റി മികച്ച ഒരു ടീമാണ്. നല്ല രീതിയിലുള്ള പ്രകടനമാണ് അവരുടെ പ്രതിരോധം ഇപ്പോൾ കാഴ്ച്ചവെക്കുന്നത്. അതവരെ കൂടുതൽ കരുത്തരാക്കുന്നു. മത്സരത്തിൽ നെയ്മർ എന്തെങ്കിലുമൊക്കെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.നിർണായകമായ പ്രകടനം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല. മാത്രമല്ല, പലപ്പോഴും അദ്ദേഹം അനാവശ്യമായി ഡ്രിബിൾ ചെയ്യുന്നത് കാണാമായിരുന്നു.ഒരു നായകനെ പോലെ പ്രവർത്തിക്കാൻ നെയ്മർക്ക് കഴിഞ്ഞിട്ടില്ല.ഒരു നായകൻ ടീമിനെ റിസൾട്ടിലേക്ക് നയിക്കേണ്ടതുണ്ട് നെയ്മർ കൂടുതൽ സംസാരിച്ച് കാണിക്കുകയാണ് ചെയ്തത്. പ്രവർത്തിച്ചു കാണിക്കുകയല്ല. ” കാപ്പെല്ലോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *