നെയ്മറെ കൊണ്ട് എല്ലാം ചെയ്യാൻ കഴിയില്ലെന്ന് പിഎസ്ജി പരിശീലകൻ !

സൂപ്പർ താരം നെയ്‌മർ ജൂനിയർക്ക് പിന്തുണയുമായി പിഎസ്ജി പരിശീലകൻ തോമസ് ടുഷേൽ. ഇന്നലെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് ടുഷേൽ നെയ്മർക്ക് പിന്തുണ അർപ്പിച്ചത്. നെയ്മർക്ക് എല്ലാം ചെയ്യാൻ കഴിയില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്. ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനമാണ് നെയ്മറുടെ ഭാഗത്തു നിന്നുണ്ടായതെങ്കിലും നെയ്മർക്കൊ എംബാപ്പെക്കോ ക്വാർട്ടർ മുതലുള്ള മത്സരങ്ങളിൽ ഗോൾ നേടാൻ സാധിച്ചിരുന്നില്ല. ഇത് വലിയ തോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതോടെയാണ് എംബാപ്പെക്കും നെയ്മർക്കും പിന്തുണയുമായി പരിശീലകൻ വന്നത്. ഇന്നലെ എംബാപ്പെ അവസരങ്ങൾ പാഴാക്കിയതും നെയ്‌മറുടെ അവസാന പതിനാല് ഗോൾ ശ്രമങ്ങൾ ഒക്കെ ലക്ഷ്യം കാണാൻ സാധിക്കാത്തതും ചർച്ചയായിരുന്നു.

” നെയ്മറെ സംബന്ധിച്ചെടുത്തോളം ഇതൊരു മഹത്തായ ടൂർണമെന്റ് ആയിരുന്നു. അദ്ദേഹത്തിന് എല്ലാം ചെയ്യാൻ കഴിയില്ല. എംബാപ്പെ അദ്ദേഹത്തിന്റെ പരിക്കിൽ നിന്ന് മുക്തനായത് തന്നെ അത്ഭുതമാണ്. എന്റെ കരാർ പുതുക്കുന്നതിനെ കുറിച്ച് പിന്നീട് ചർച്ച ചെയ്യും. അതിനേക്കാൾ പ്രാധാന്യം ഞാനിപ്പോൾ നൽകുന്നത് ടീം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ്. അതിന് വേണ്ടി പുതിയ താരങ്ങളെ ടീമിന് ആവിശ്യമാണ്. കവാനി, സിൽവ, മുനീർ എന്നിവരൊക്കെ ടീം വിട്ടു കഴിഞ്ഞു. ഇവർക്ക് പകരക്കാരെ കണ്ടെത്തണം. ടീമിനെ മുന്നോട്ട് കൊണ്ട് പോവാൻ തന്നെയാണ് എന്റെ തീരുമാനം. കഴിഞ്ഞ രണ്ട് വർഷം ടീം ക്യാമ്പിൽ നല്ലൊരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. തീർച്ചയായും ഇനിയും ഒട്ടേറെ മികച്ച താരങ്ങളെ ഞങ്ങൾക്ക് ആവിശ്യമുണ്ട് ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *