നെയ്മറെയും എംബാപ്പെയെയും വിട്ടുതരാൻ ഉദ്ദേശമില്ല, ആവേശത്തോടെ പിഎസ്ജി പ്രസിഡന്റ്‌ പറയുന്നു !

ഇന്നലത്തെ മത്സരം കണ്ട ഓരോ ആരാധകനും വ്യക്തമായ കാര്യമാണ് നെയ്മറും എംബാപ്പെയും പിഎസ്ജി എന്ന ടീമിൽ എത്രത്തോളം വലിയ പങ്കാണ് വഹിക്കുന്നതെന്ന് മത്സരത്തിലുടനീളം നിറഞ്ഞു കളിച്ച നെയ്മർക്ക് ഒരേയൊരു പ്രശ്നം ഗോൾ നേടാൻ കഴിഞ്ഞില്ല എന്നതായിരുന്നു. എന്നാൽ എംബാപ്പെ കളത്തിലിറങ്ങിയതോടെ കളി മാറി. കൂട്ടിന് മോട്ടിങ് കൂടെ വന്നതോടെ പിഎസ്ജിയുടെ യഥാർത്ഥ രൂപം പുറത്തു ചാടി. മൂവരും ചേർന്ന് കൂട്ടായ പ്രവർത്തനത്തിലൂടെ രണ്ട് ഗോൾ അടിച്ചു കയറ്റി പിഎസ്ജിയെ സെമി ഫൈനലിലേക്ക് നയിക്കുകയായിരുന്നു. 1995 ന് ശേഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ക്ലബിനൊപ്പം സന്തോഷം പങ്കുവെച്ചിരിക്കുകയാണ് പ്രസിഡന്റ്‌ നാസർ അൽ ഖലീഫി. നെയ്മറാണ് ഇരുടീമുകൾ തമ്മിലുള്ള വിത്യാസമെന്നും വളരെയധികം പ്രത്യേകതയുള്ള താരമാണ് നെയ്മറെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇരുവരെയും വിൽക്കാൻ തനിക്ക് ഉദ്ദേശമില്ലെന്നും ഇരുവരും ടീമിനൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വിജയത്തിന് ശേഷം ഏറെ ആവേശത്തോടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

” നെയ്മറും എംബാപ്പെയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. മത്സരത്തിലെ താരമാവാൻ നെയ്മർക്ക് സാധിച്ചിരുന്നു. അദ്ദേഹത്തിന് വളരെ മികച്ച മത്സരമായിരുന്നു ഇത്. ഞങ്ങൾ നെയ്മറെ കണ്ടെത്തി. അദ്ദേഹമാണ് ടീമിൽ വളരെ വലിയ തോതിലുള്ള വിത്യാസങ്ങൾ കൊണ്ട് വന്നത്. എനിക്ക് അദ്ദേഹവും ഈ ദിവസവും വളരെയധികം പ്രത്യേകതയുള്ളതായി അനുഭവപ്പെട്ടു. തീർച്ചയായും അവർ പിഎസ്ജിയിൽ തുടരണം എന്ന് തന്നെയാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങൾ ഇരുവരെയും വിൽക്കാനൊന്നും പോവുന്നില്ല. അവർ ഇവിടെ തന്നെ തുടരുമെന്ന കാര്യം എനിക്കുറപ്പാണ് ” നാസർ ഖലീഫി ആർഎംസി സ്പോർട്ടിനോട് പറഞ്ഞു. നെയ്മർ ബാഴ്സയിലേക്കും എംബാപ്പെ റയലിലേക്കും പോവും എന്ന ഊഹാപോഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *