നെയ്മറുടെ ഭാവി ചർച്ച ചെയ്യാൻ യോഗം വിളിച്ചു ചേർത്ത് പിഎസ്ജി !

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മറക്കാനാഗ്രഹിക്കുന്ന ഒരു ഫൈനലായാണ് സൂപ്പർ താരം നെയ്മർ ജൂനിയർക്ക് അനുഭവപ്പെട്ടിരിക്കുക. കന്നി കിരീടം കയ്യെത്തും ദൂരത്ത് നഷ്ടമായതിന്റെ വേദന പിഎസ്ജിക്കിപ്പോഴും മാറിയിട്ടുണ്ടാവില്ല. പക്ഷെ പിഎസ്ജി തങ്ങളുടെ ഭാവി പരിപാടികൾ വളരെ വേഗത്തിലാണ് മുന്നോട്ട് കൊണ്ടുപോവുന്നത്. സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഭാവി സംബന്ധിച്ച ചർച്ചകൾ പിഎസ്ജി ഇപ്പോഴേ തുടങ്ങി കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം പോർച്ചുഗലിൽ വെച്ച് തന്നെയാണ് നെയ്മറുടെ ഭാവി പദ്ധതികളെ പറ്റിയും പിഎസ്ജിയുടെ ആസൂത്രണങ്ങളെ പറ്റിയും ചർച്ച ചെയ്തത്. സമയം ഒട്ടും പാഴാക്കാനില്ലാതെ അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ പിഎസ്ജി അതിവേഗത്തിൽ നടത്തുന്നുണ്ട്.

ലിസ്ബണിൽ വെച്ച് പിഎസ്ജി ബോർഡ് രണ്ട് തവണ നെയ്മറുമായി യോഗം വിളിച്ചു ചേർത്തു. ഇതിൽ നെയ്മർ ജൂണിയറുടെ പിതാവ് ആണ് ചർച്ചയിൽ പങ്കെടുത്തത്. ബ്രസീലിയൻ മാധ്യമമായ യുഒഎൽ ആണ് ഉറവിടം. 2022-ലാണ് നെയ്മർ കരാർ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറുക. ഈ കരാർ നീട്ടാനാണ് പിഎസ്ജി ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്. പക്ഷെ കരാർ നീട്ടാൻ ആവിശ്യമായ രീതിയിലുള്ള ഒരു ഓഫറും തന്നെ പിഎസ്ജിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നും ഈ ബ്രസീലിയൻ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. അത്കൊണ്ട് തന്നെ കൂടുതൽ ചർച്ചകൾ നടന്നേക്കും. മാത്രമല്ല ഈ ചർച്ചയുടെ കൂടുതൽ വിവരങ്ങൾ ലഭ്യവുമില്ല. നിലവിൽ ക്ലബിൽ വളരെയധികം സന്തുഷ്ടവാനാണെന്ന് നെയ്മർ നേരിട്ട് തന്നെ തുറന്നു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *