നാണംകെട്ട തോൽവിയുമായി ബാഴ്‌സ, ചെൽസിയെ കീഴടക്കി യുവന്റസ്!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്‌സക്ക് നാണംകെട്ട തോൽവി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെൻഫിക്ക ബാഴ്‌സയെ തകർത്തു വിട്ടത്. ആദ്യമത്സരത്തിൽ ബയേണിനോട് ഇതേ സ്കോറിന് തകർന്നടിഞ്ഞ ബാഴ്‌സയുടെ കാര്യം കൂടുതൽ പരിതാപകരമാവുകയായിരുന്നു. ബെൻഫിക്കക്ക് വേണ്ടി നുനെസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ റാഫ സിൽവയുടെ വകയായിരുന്നു.ഇതോടെ ഒരു പോയിന്റ് പോലും ഇതുവരെ ചാമ്പ്യൻസ് ലീഗിൽ നേടാൻ ബാഴ്‌സക്ക് കഴിഞ്ഞിട്ടില്ല.
Full Time. #BenficaBarça pic.twitter.com/8txUu6xc5D
— FC Barcelona (@FCBarcelona) September 29, 2021
അതേസമയം മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസിക്കും അടിതെറ്റിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിന് യുവന്റസാണ് ചെൽസിയെ കീഴടക്കിയത്.രണ്ടാംപകുതിയുടെ തുടക്കത്തിൽ കിയേസ നേടിയ ഗോളാണ് യുവന്റസിന് വിജയം നേടിയകൊടുത്തത്.ഇതോടെ ആറ് പോയിന്റുള്ള യുവന്റസാണ് ഒന്നാമത്. ചെൽസി രണ്ടാമതാണ്.
Mica facile andare a dormire… 😀
— JuventusFC (@juventusfc) September 29, 2021
Buonanotte, bianconeri! ⭐️🌕#JuveChelsea #JuveUCL pic.twitter.com/lzy1hvDVn5
മറ്റൊരു മത്സരത്തിൽ ബയേൺ ഗോൾ മഴ പെയ്യിച്ചു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഡൈനാമോ കീവിനെയാണ് ബയേൺ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗ്നാബ്രി, സാനെ,മോട്ടിങ് എന്നിവരാണ് ബയേണിന്റെ ഗോളുകൾ നേടിയത്. ആറ് പോയിന്റുള്ള ബയേൺ ആണ് ഗ്രൂപ്പിൽ ഒന്നാമത്.