തോൽവിയിലും കളം നിറഞ്ഞ് നെയ്മർ, പ്ലയെർ റേറ്റിംഗ് അറിയാം!

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന രണ്ടാം പാദ ക്വാർട്ടറിൽ ബയേണിനോട് ഒരു ഗോളിന് പിഎസ്ജി പരാജയമേറ്റു വാങ്ങിയെങ്കിലും ബയേണിനെ പുറത്താക്കി കൊണ്ട് സെമി ഫൈനലിൽ പ്രവേശിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ആകെ സ്കോർ 3-3 ആണെങ്കിലും ആദ്യപാദത്തിൽ അവരുടെ മൈതാനത്ത് നേടിയ മൂന്നു ഗോളാണ് പിഎസ്ജിക്ക് തുണയായത്. മത്സരത്തിൽ നെയ്മർ ജൂനിയർ ഉൾപ്പെടുന്ന പിഎസ്ജി താരനിര മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെങ്കിലും ഗോൾ നേടാനാവാതെ പോവുകയായിരുന്നു. ക്രോസ് ബാറും ഗോൾപോസ്റ്റും ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയറുമൊക്കെ നെയ്മറിന് മുന്നിൽ വിലങ്ങുതടിയാവുകയായിരുന്നു. അതേസമയം 40-ആം മിനുട്ടിൽ ചോപോ മോട്ടിങ് നേടിയ ഗോളാണ് ബയേണിന് തുണയായത്.മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചു കൊണ്ട് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം കരസ്ഥമാക്കിയത് നെയ്മറാണ്. പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

പിഎസ്ജി : 6.8
നെയ്മർ : 8.2
എംബപ്പേ : 6.7
ഡിമരിയ : 6.8
ഡ്രാക്സ്ലർ : 6.8
പരേഡസ് : 7.6
ഗയെ : 7.0
ഡയാലോ : 6.0
കിമ്പമ്പേ : 6.5
പെരേര : 6.9
ഡാഗ്ബ : 6.7
നവാസ് : 7.0
ബക്കെർ : 6.0-സബ്
കീൻ : 6.5-സബ്
ഹെരേര : 6.0-സബ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!